മലയാളത്തിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം . കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു , മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സ് ആണ്. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. മൂത്ത മകൾ അഹാന അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ ശോഭിച്ച് തുടങ്ങി.

രണ്ടാമത്തെ മകൾ ദിയ കൃഷ്ണ പ്രേക്ഷക പ്രിയങ്കരിയാണ്. താരം ആരാധകരെ സ്വന്തമാക്കിയത് ഡാൻസ് വീഡിയോസ് ചെയ്തു കൊണ്ടാണ്. ഫാസ്റ്റ് നമ്പർ ഡാൻസുകളുമായാണ് ദിയ മിക്കപ്പോഴും എത്താറുള്ളത്. ചെറുപ്പം മുതൽക്കേ ഡാൻസ് പഠിച്ചിട്ടുമുണ്ട് ഈ താരം. സോഷ്യൽ മീഡിയയിൽ ഡാൻസിന് പുറമേ യാത്ര വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും താരം പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറുന്നത്.

ഈയടുത്ത് ദിയയും താരത്തിന്റെ പ്രണയവും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരുന്നു. ദിയയുടെ പ്രണയ തകർച്ചയായിരുന്നു വിഷയം. പല വീഡിയോയിലും ബോയ് ഫ്രണ്ടിനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയത്. ഇതിലൂടെ താരം ബ്രേക്ക് അപ്പ് ആയ എന്ന നിഗമനത്തിൽ എത്തി ചേരുകയാണ് ആരാധകർ.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ദിയ പങ്കു വച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ആയി ഒരു പുഞ്ചിരിയോടെ സൂര്യാസ്തമയം ആസ്വദിക്കുന്ന ദിയയെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സുന്ദരിയും സന്തോഷവതിയുമായ ദിയ അവളുടെ മുഖം തിളങ്ങുന്നു എന്നാണ് ചിലർ കമന്റ് ചെയ്തത് .