സുപരിചിതമായ മുഖം പക്ഷേ ആളെ തിരിച്ചറിയാൻ ആകാതെ പ്രേക്ഷകർ… സ്ത്രീ വേഷത്തിൽ തിയേറ്ററിൽ എത്തി സംവിധായകൻ രാജസേനൻ..!

തിയേറ്ററുകളിൽ സ്ത്രീ വേഷത്തിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ രാജസേനൻ . തൻറെ സിനിമയുടെ റിലീസ് ദിവസമാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. തന്റെ സഹപ്രവർത്തകരെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി രാജസേനൻ സ്ത്രീ വേഷത്തിലെത്തിയത് കൊച്ചിയിലെ സിനിമ തിയേറ്ററിൽ ആണ് .

ഞാനും പിന്നൊരു ഞാനും എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ എത്തിയത്. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അദ്ദേഹം തന്നെയാണ്. ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് . ഇന്ദ്രൻസ് , മീര നായർ , ജോയ് മാത്യു, സുധീർ കരമന, ആരതി നായർ എന്നിവരാണ് ഈ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് സാംലാൽ പി തോമസ് ആണ്. എഡിറ്റിംഗ് നിർവഹിച്ചത് വി സാജൻ ആണ്. സ്ക്രിപ്റ്റ് അസിസ്റ്റൻറ് – പാർവതി നായർ , മേക്കപ്പ് – സജി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രസാദ് യാദവ്, കോസ്റ്റ്യൂം – ഇന്ദ്രൻസ് ജയൻ , ആർട്ട് ഡയറക്ടർ – സാബു റാം, കൊറിയോഗ്രഫി – ജയൻ ഭരത ക്ഷേത്ര , സ്റ്റിൽസ് – കാഞ്ചൻ ടി ആർ, പ്രൊഡക്ഷൻ കൺട്രോളർ – എസ് എൽ പ്രദീപ്, പി ആർ ഓ – മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top