വോയിസ് ഓഫ് സത്യനാഥൻ എന്ന തൻറെ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിലെ ദിലീപ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ നേരിടേണ്ടിവരുന്ന ഒരു വ്യക്തിയാണ് താൻ എന്നാണ് ദിലീപ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സിനിമകൾക്ക് നേരെയും അക്രമങ്ങൾ ഉണ്ടാകും എന്നാണ് താരം പറയുന്നത്.
എൻറെ ഒരു ചിത്രം തീയറ്ററുകളിലെത്തുന്നത് കുറേനാളുകൾക്കുശേഷമാണ് അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണ്. ദിലീപ് എന്ന താരത്തെ ജനപ്രിയനാക്കി മാറ്റുന്നതിൽ വലിയ പങ്കു വഹിച്ചത് റാഫി മെക്കാർട്ടിൻ സിനിമകളാണ്. തമാശ മാത്രം പറയുന്ന ഒരു ചിത്രമല്ല വോയിസ് ഓഫ് സത്യനാഥൻ. എല്ലാതരത്തിലുള്ള ഇമോഷനുകളും ഈ ചിത്രത്തിലുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ഒരു ആശയം തമാശയിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
എനിക്ക് സിനിമകൾ സമ്മാനിച്ച എല്ലാവരെയും ഞാൻ ആദരിക്കുന്നു. എനിക്ക് വേണ്ടി ഒരു ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. എന്നോടൊപ്പം എൻറെ ഓരോ പ്രതിസന്ധിഘട്ടത്തിലും നിന്ന പ്രേക്ഷകർക്കും എൻറെ ആരാധകർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ എന്ന വ്യക്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടുക്കപ്പെടുന്ന ആളാണ്. അത്തരം ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. ആയതുകൊണ്ട് തന്നെ എന്റെ സിനിമകൾ പുറത്തിറങ്ങുമ്പോഴും ആക്രമണങ്ങൾ ഉണ്ടായേക്കാം.
സിനിമയുടെ റിലീസിന് മുൻപ് തന്നെ റിവ്യൂ പറഞ്ഞു തുടങ്ങുന്ന കാലമാണിത്. എന്നിരുന്നാലും ഈ 30 വർഷക്കാലം എന്നീ പിന്തുണച്ച് നിന്ന് പ്രേക്ഷകർ എനിക്ക് കരുത്തായി മാറും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും തിയറ്ററിൽ വന്നു തന്നെ സിനിമ കാണണം. എൻറെ ശക്തി നിങ്ങൾ ഓരോ പ്രേക്ഷകനും ആണ് . എന്ന് പറഞ്ഞു കൊണ്ടായിരുന്നു ദിലീപ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.