നൂൽ ഡ്രസ്സിൽ അതീവ ഗ്ലാമറസായി നടി ദീപ്തി സതി..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മോഡലിംഗ് മേഖലയിൽ ശോഭിച്ചുകൊണ്ട് സിനിമ ജീവിതം തെരഞ്ഞെടുത്തിട്ടുള്ള നിരവധി നായികമാരും ഉണ്ട് . ഇന്നും പലരും ചലച്ചിത്ര ലോകത്തേക്ക് എത്തിപ്പെടുന്നത് മോഡലിംഗ് രംഗത്തെ ശോഭിച്ചു കൊണ്ട് തന്നെയാണ്. ഇത്തരത്തിൽ മോഡലിങ്ങിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ച താരമാണ് നടി ദീപ്തി സതി . മലയാളിയായ ദീപ്തി ജനിച്ചതും വളർന്നതും മുംബൈയിൽ ആയിരുന്നു. 2012 മിസ് കേരള പട്ടം സ്വന്തമാക്കിയ ഈ താരം ഇന്ത്യ മത്സരത്തിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.

പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ് ദീപ്തി സതി എന്ന താരത്തെ മലയാള ചലച്ചിത്ര ലോകത്തേക്ക് കൊണ്ടുവരുന്നത്. ദീപ്തി തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് നീന എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിനുശേഷം കന്നട ചിത്രത്തിലും വേഷമിട്ടുവെങ്കിലും ദീപ്തി കൂടുതലായി ശോഭിച്ചത് മലയാള ചലച്ചിത്രലോകത്ത് തന്നെയാണ്. തമിഴിലും ഒരു ചിത്രത്തിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. താരം അവസാനമായി പ്രത്യക്ഷപ്പെട്ടത് അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രത്തിലാണ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഈ ചിത്രത്തിൽ അതിഥി താരമായാണ് ദീപ്തി പ്രത്യക്ഷപ്പെട്ടത്.

നീന എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ മെഗാസ്റ്റാർ നായകനായ പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, പൃഥ്വിരാജിനൊപ്പം ഉള്ള ഡ്രൈവിംഗ് ലൈസൻസ് , രണം, ലളിതം സുന്ദരം, ഒറ്റ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. തെലുങ്ക് ഹിന്ദി ഭാഷകളിൽ ഓരോ വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ശോഭിക്കാൻ സാധിച്ചിട്ടുള്ള താരം കൂടിയാണ് ദീപ്തി. മോഡലിംഗ് മേഖലയിൽ നിന്ന് വന്നതുകൊണ്ട് തന്നെ പലപ്പോഴും ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണാറുള്ളത്.

ഇപ്പോഴും മോഡൽ ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള ദീപ്തിയുടെ അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ നേടാറുണ്ട്. ഇപ്പോഴത്തെ താരം പങ്കുവെച്ച പുത്തൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദീപ്തിയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കടൽത്തീരത്ത് അതീവ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചത് പയസ് ജോൺ ആണ് . താരത്തെ മേക്കപ്പ് ചെയ്തത് ലക്ഷ്മി കമലാണ്. കടൽതീരത്തെ മണലിന്റെ നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ദീപ്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top