ജീൻസ് & ടോപ്പിൽ ഗ്ലാമറസായി നടി ദീപ്തി സതി..

നിരവധി പുതുമുഖ നായികമാരെ മലയാള ചലച്ചിത്രരംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നിട്ടുള്ള സംവിധായകനാണ് ലാൽ ജോസ് . ലാൽ ജോസ് ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത ഒട്ടുമിക്ക നായികമാരും ചലച്ചിത്ര ലോകത്ത് തങ്ങളുടെതായ സ്ഥാനം കരസ്ഥമാക്കിയവരുമാണ്. അത്തരത്തിൽ ലാൽ ജോസ് മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയ നായികമാരിൽ ഒരാളാണ് നടി ദീപ്തി സതി .

ലാൽ ജോസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കരസ്ഥമാക്കുവാൻ ഈ മുംബൈക്കാരി താരത്തിന് സാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷങ്ങളിലായി കന്നട തെലുങ്ക് തമിഴ് മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും തൻറെ സാന്നിധ്യം അറിയിക്കുവാൻ ദീപ്തിയ്ക്ക് സാധിച്ചു .

നീനയ്ക്ക് ശേഷം പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, സോളോ , ഡ്രൈവിംഗ് ലൈസൻസ് , ലളിതം സുന്ദരം, ഇൻ , പത്തൊമ്പതാം നൂറ്റാണ്ട് , ഒറ്റ് , ഗോൾഡ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ചില ചിത്രങ്ങളിൽ അതിഥി താരമായയാണ് ദീപ്തി പ്രത്യക്ഷപ്പെട്ടത്. ചില വെബ് സീരീസുകളിലും വീഡിയോ ഗാനങ്ങളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയത് അൽഫോൻസ് പുത്രന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഗോൾഡ് എന്ന ചിത്രമാണ്. ഈ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഒരു ഗാനരംഗത്തിൽ മാത്രമായിരുന്നു ദീപ്തി അഭിനയിച്ചത്.

ഒരു ശ്രദ്ധേയ മോഡൽ കൂടിയായ ദീപ്തി നിരവധി ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. പലപ്പോഴും ദീപ്തിയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചില സൈലൻറ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് ദീപ്തി ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോഗ്രാഫർ അദ്വൈത്ത് വൈദ്യ ആണ് ദീപ്തിയുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Scroll to Top