മോഡലിങ്ങിൽ തിളങ്ങി കൊണ്ട് മിസ് കേരള പട്ടം സ്വന്തമാക്കുകയും മിസ്സ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റിൽ ഒരാളായി മാറുകയും ചെയ്തു താരമാണ് ദീപ്തി സതി . മിസ് കേരള ആയതിനുശേഷം ആണ് ദീപ്തി മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ലാൽ ജോസ് ആണ് തൻറെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ദീപ്തിക്ക് അവസരം നൽകിയത്. നീ ന എന്ന ചിത്രത്തിലൂടെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്നെ ദീപ്തി സതി എന്ന മുംബൈക്കാരി താരം തൻറെ കരിയറിന് തുടക്കം കുറിച്ചു. മലയാളത്തിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം വേഷമിട്ട ദീപ്തി തൻറെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ മലയാളി പ്രേക്ഷകർ താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വരെ വേഷമിടാനുള്ള അവസരം പിന്നീട് ദീപ്തിയെ തേടി എത്തിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം തന്നെ കഴിവ് തെളിയിച്ചിരുന്നു.

സിനിമകളിൽ സജീവമായെങ്കിലും ദീപ്തി തൻറെ മോഡലിംഗ് കൈവിട്ടിരുന്നില്ല. ഇപ്പോഴും പല ബ്രാൻഡുകളുടെയും മോഡലായി ദീപ്തി സതി പ്രത്യക്ഷപ്പെടാറുണ്ട്. ഹോട്ട് ഗ്ലാമറസ് വേഷങ്ങളിൽ എത്താറുള്ള ദീപ്തിയുടെ ചിത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ നിന്ന് വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. മികച്ച ഒരു നർത്തകി കൂടിയായ ദീപ്തി സതി ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പുറമേ തന്റെ ഡാൻസ് വീഡിയോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇതിനും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായി തന്നെ ദീപ്തി സതി താരം നിലവിൽ മാറിയിരിക്കുകയാണ്. ആയതുകൊണ്ട് തന്നെ ദീപ്തിയുടെ ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത് .


ഇപ്പോൾ ഇതാ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അദ്വൈത് വൈദ്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ദീപ്തി സതിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. ഷോട്സും ബനിയനും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആണ് ദീപ്തി ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവുപോലെ തന്നെ ആരാധകരുടെ നിരവധി കമൻറുകൾ ആണ് ദീപ്തിയോടെ ഈ പുത്തൻ ചിത്രങ്ങൾക്ക് താഴെ നിറയുന്നത്.