ലാൽ ജോസ് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ താരങ്ങളെയാണ് പരിചയപ്പെടുത്തിയത്. പ്രത്യേകിച്ച് നായികമാർ , അവരിൽ ഒട്ടുമിക്ക നടിമാരും ഇന്ന് മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ളവരാണ്. പലരും അന്യഭാഷകളിൽ ശോഭിക്കുകയും ചെയ്തിട്ടുള്ളവരാണ്. അത്തരത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു അന്യഭാഷ താരമായിരുന്നു നടി ദീപ്തി സതി .

നീന എന്ന ചിത്രത്തിലൂടെ ടൈറ്റിൽ കഥാപാത്രമായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരം ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷക മനസ്സുകളിലും ഒരു സ്ഥാനം നേടിയെടുത്തു. ഒരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച കഥാപാത്രവും ചിത്രവും ആയിരുന്നു ഈ സിനിമയിലൂടെ ദീപ്തിക്ക് ലഭിച്ചത്. ഒരു ആൽക്കഹോളിക് ആയ കഥാപാത്രത്തെയാണ് നീനയിൽ ദീപ്തി അവതരിപ്പിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് ശ്രദ്ധേയ റോളുകളിൽ എത്തിയത്.

പിന്നീട് താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായും മലയാള സിനിമയിൽ ശോഭിച്ചു. നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുന്നതോടൊപ്പം തന്നെ അന്യഭാഷ ചിത്രങ്ങളും ദീപ്തിക്ക് അവസരങ്ങൾ നൽകി. എങ്കിലും മുംബൈക്കാരിയായ ഈ താരം കൂടുതൽ തിളങ്ങിയത് മലയാള സിനിമകളിൽ തന്നെയാണ്. മികച്ച ഒരു ഡാൻസർ കൂടിയായ താരം ചെറു വേഷങ്ങളിലും സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

മോഡലും ഡാൻസറും ആയ ദീപ്തിയുടെ നിരവധി വീഡിയോസും ചിത്രങ്ങളും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും ഇടനേടാറുള്ളത്. കൂടുതലും ഹോട്ട് ഗ്ലാമറസ് ലുക്ക് ഫോട്ടോഷോട്ടുകൾ നടത്തുന്നതുകൊണ്ടുതന്നെ അവയെല്ലാം വളരെ വേഗം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കീഴടക്കും. പതിവുപോലെ ദീപ്തി പങ്കുവെച്ച താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ എത്തിയ താരം വയനാട്ടിലെ വാഗൺസ റിസോർട്ടിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. വിഷ്ണു സന്തോഷാണ് ദീപ്തിയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.