ഞാൻ ചെറുപ്പവും സുന്ദരിയുമല്ലാത്തപ്പോഴും നീ എന്നെ സ്നേഹിക്കുമോ? ചിത്രങ്ങൾ പങ്കുവച്ച് ദീപ്തി സതി..

മലയാളി പ്രേക്ഷകർക്ക് ദീപ്തി സതി എന്ന മുംബൈക്കാരി താരസുന്ദരി സുപരിചിതയായി മാറിയത് 2015 ൽ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ലാൽ ജോസ് ചിത്രത്തിലേക്ക് ദീപ്തിയെ തെരഞ്ഞെടുത്തത് ഓഡിഷനിലൂടെയാണ്. ചിത്രത്തിൽ തന്നെ കേന്ദ്ര കഥാപാത്രമായി തിളങ്ങാനുള്ള അവസരം ദീപ്തി എന്ന താരത്തിന് ലഭിച്ചു. നീന എന്ന ആൽക്കഹോളിക് ആയ യുവതിയാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ താരത്തെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. അഭിനയരംഗത്ത് തിളങ്ങിയ താരം പിന്നീട് കന്നഡ, മറാത്തി, തമിഴ് ഭാഷ ചിത്രങ്ങളിലും അഭിനയിക്കാൻ ആരംഭിച്ചു.മലയാള സിനിമയിൽ തുടർന്നും ഒട്ടേറെ അവസരങ്ങൾ ദീപ്തിയെ തേടിയെത്തി. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ട് , ഗോൾഡ് തുടങ്ങിയ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം ശോഭിച്ചു. അവസാനമായി പുറത്തിറങ്ങിയത് പൃഥ്വിരാജ് ചിത്രം ഗോൾഡ് ആണ് . ഈ ചിത്രത്തിൽ ഒരു അതിഥി താരമായയാണ് ദീപ്തി വേഷമിട്ടത്.2012 ൽ മിസ് കേരള പട്ടം സ്വന്തമാക്കിയ ദീപ്തി മോഡലിംഗ് രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് വഴിയായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശനം. ഒരു അഭിനേത്രിയായി ശോഭിച്ചതിനുശേഷവും തൻറെ പ്രിയപ്പെട്ട മേഖലയായ മോഡലിംഗ് താരം കൈവിട്ടിരുന്നില്ല. ഇപ്പോഴും മോഡലായി ഉള്ള ദീപ്തിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്. ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്.മിനി സ്കേട്ടിൽ ഒരു ഡിപ്രഷൻ ലുക്കുമായി എത്തിയ ദീപ്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾ പകർത്തിയ മോഹിത് തിവാരിയാണ് ദീപ്തിയുടെ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് ദീപ്തിയുടെ ചിത്രങ്ങൾക്ക് താഴെ കമൻറ് നൽകിയിട്ടുള്ളത്.

Scroll to Top