ബീച്ചിൽ അതീവ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി ദീപ്തി സതി..!

മോഡലിംഗ് മേഖലയിൽ ശോഭിച്ചുകൊണ്ട് പിന്നീട് അഭിനയത്തിലേക്ക് ചുവട് വയ്ക്കുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട് . ഇവർ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ വിജയിച്ചു കഴിഞ്ഞാൽ സിനിമയിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യുന്നു. 2012 മിസ് കേരള പട്ടം സ്വന്തമാക്കുകയും പിന്നീട് 2014ലെ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായി മാറുകയും ചെയ്തു ശ്രദ്ധിക്കപ്പെട്ട് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി.പ്രശസ്ത സംവിധായകൻ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നിരവധി പുതുമുഖ താരങ്ങളിൽ ഒരാളാണ് നടി ദീപ്തി സതിയും . നീന എന്ന ലാൽജോസ് ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രമായി എത്തിയ ദീപ്തി ഒരു ടോം ബോയ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനുശേഷം കന്നട ചിത്രത്തിൽ വേഷമിട്ട ദീപ്തി പിന്നീട് മലയാളത്തിലേക്ക് എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വേഷമിടാൻ ആയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം താരം അഭിനയിച്ചു.സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ് തുടങ്ങിയ മലയാള സിനിമകളിൽ ഇതിനോടകം താരം വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കിക്കൊണ്ട് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡൻ ചിത്രത്തിലാണ് ദീപ്തി അവസാനമായി അഭിനയിച്ചത്. ഇപ്പോഴും മോഡലിങ്ങിൽ ശ്രദ്ധ ചെലുത്തുന്ന ദീപ്തി നിരവധി ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ ദിവസം താരം അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു.വർക്കല ബീച്ചിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് . വാർപ് സ്റ്റോറിസിന്റെ ഔട്ട് ഫിറ്റാണ് ദീപ്തി ധരിച്ചിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരുന്നത് കൃഷ്ണ വിശ്വം ആണ്. ഫോട്ടോസ് എടുത്തിരിക്കുന്നത് അനന്ദു കൈപ്പള്ളിയാണ് . ഓറഞ്ച് നിറത്തിലുള്ള കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്. ചിലർ ഈ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട് എന്ന് കമന്റുകൾ നൽകുമ്പോൾ വേറെ ചിലർ ഈ നിറം ബഹിഷ്കരിക്കാനായി ആളുകൾ വരുമെന്നും കമൻറ് ചെയ്തിട്ടുണ്ട്.

Scroll to Top