പാവാടയിലും ബ്ലൗസിലും സ്റ്റൈലിഷ് ലുക്കിൽ ഹോം സിനിമയിലെ നായിക ദീപ തോമസ്…

2021ൽ പുറത്തിറങ്ങിയ ഒരു മികച്ച കുടുംബ മലയാള ചിത്രം ആയിരുന്നു ഹോം . റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ഇന്ദ്രൻസ് , ശ്രീനാഥ് ഭാസി , മഞ്ജുപിള്ള , നസ്ലെൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായികയായി വേഷമിട്ട താരമാണ് ദീപ തോമസ് . താരത്തിന്റെ ആദ്യ നായിക വേഷം ആയിരുന്നു ഇത്. ചിത്രം ഹിറ്റായതോടെ ദീപാ തോമസ് എന്ന നായികയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി.



മുംബൈയിൽ ജോലി ചെയ്തിരുന്ന ദീപ മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയിൽ പങ്കെടുക്കുകയും പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിയുകയും ആയിരുന്നു. മോഡലിങ്ങിനോടൊപ്പം ചില പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെടാൻ തുടങ്ങി. വെബ് സീരീസുകൾക്ക് വൻ പ്രാധാന്യം ലഭിച്ചിരുന്ന സമയത്ത് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കരിക്ക് വെബ് സീരീസിന്റെ ഭാഗമാകുവാൻ ദീപക്ക് സാധിച്ചു. ഈ വെബ് സിരീസിൽ വേഷമിടാൻ തുടങ്ങിയതോടെയാണ് ദീപ എന്ന താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.



പിന്നീട് ഒട്ടും വൈകാതെ സിനിമ മേഖലയിലേക്കും താരം ചുവടുവെച്ചു. 2019 ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലാണ് ദീപ ആദ്യമായി അഭിനയിക്കുന്നത്. ഇതിൽ ഒരു ജൂനിയർ ഡോക്ടറുടെ വേഷത്തിൽ ആണ് ദീപ എത്തിയത്. അതിനുശേഷം ട്രാൻസ്, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കയറിൽ വഴിത്തിരിവ് ഉണ്ടാക്കിയത് ഹോം എന്ന ചിത്രത്തിലെ വേഷമാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് ദീപ തോമസ് . മോഡൽ ആയതുകൊണ്ട് തന്നെ താരം തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കൂടുതലായും ആരാധകർക്കായി പങ്കുവെക്കാറുള്ളത്.



ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ദീപ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ്. ഒരു പ്രിന്റഡ് സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗോവയിലെ മോണ്ടെഗോ ബേ ബീച്ചിൽ നിന്നാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. സുന്ദരി എന്നാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടു ഒട്ടുമിക്ക ആരാധകരും കമൻറ് ചെയ്തിരിക്കുന്നത്.

Scroll to Top