നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്..

സിനിമകളിലൂടെ മാത്രമല്ല ഹ്രസ്വ ചിത്രങ്ങളിലും , ആൽബം സോങ്ങിലും, വെബ് സീരീസുകളിലുമൊക്കെ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ട്. അതിന് മികച്ച ഉദാഹരണമാണ് കരിക്ക് ടീം. കരിക്ക് എന്ന വെബ് സീരീസുകൾ ചെയ്ത് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഇവർക്ക് ഇന്ന് കേരളത്തിൽ ഉടനീളം ആരാധകരുമുണ്ട്. ആദ്യത്തിൽ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത് ഈ വെബ് സീരിസിലെ ആൺകുട്ടികൾ മാത്രമായിരുന്നു .പിന്നീടാണ് വേറെയും കരിക്കിന്റെ ചാനലുകൾ വരുന്നതും, അതിൽ പെൺകുട്ടികൾ പ്രധാന വേഷത്തിൽ എത്തുകയും ചെയ്തത്. ഇവരുടെ ഒരുപാട് വെബ് സീരീസുകൾ വന്നിരുന്നു. റോക്ക് പേപ്പർ സിസേഴ്സ് എന്ന സീരീസ് ആയിരുന്നു ഇവയിൽ ഏറെ ശ്രദ്ധനേടിയ ഒരു സീരീസ് . അതിൽ അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയാവുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരമാണ് നടി ദീപ തോമസ്.ഇതിലേക്ക് എത്തുന്നതിന് മുമ്പ് മോഡലിംഗ് ചെയ്തിരുന്ന ഒരാളാണ് ദീപ തോമസ്. പിന്നീട് ദീപ ചില ഷോർട്ട് ഫിലിമുകളിൽ വേഷമിട്ടു. തുടർന്ന് കരിക്കിൽ എത്തുകയും കരിയറിൽ കൂടുതൽ അവസരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതിൽ മാത്രം ഒതുങ്ങിയില്ല താരം ചില സിനിമകളിലും അഭിനയിച്ചു. മോഹൻ കുമാർ ഫാൻസ്‌, വൈറസ്, ഹോം എന്നീ സിനിമകളിൽ വേഷമിട്ടു. ഹോം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ താരത്തിന് നേടി കൊടുത്തു.ദീപയുടേതായി ഇനി ഇറങ്ങാനുള്ള ചിത്രം ഈദ് റിലീസായി എത്തുന്ന സുലൈഖ മൻസിൽ ആണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത് നീല സാരിയിൽ അതി സുന്ദരിയായി എത്തിയ ദീപയുടെ പുത്തൻ ഫോട്ടോസ് ആണ്. ഒരു കോളേജ് ചടങ്ങിൽ പങ്കെടുക്കാനായി ഒരുങ്ങിയതാണ് ദീപ. നിസാർ സി.ജിയാണ് ദീപയുടെ ഈ മനോഹര ഫോട്ടോസ് എടുത്തിരിക്കുന്നത്. സാരിയിൽ കാണാൻ അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകർ കമന്റ് ചെയ്തിട്ടുള്ളത്.

Scroll to Top