കൗമാര പ്രണയത്തിന്റെ കഥ പറഞ്ഞ് ക്രിസ്റ്റി.! ട്രെയ്‌ലർ കാണാം

നടൻ മാത്യു തോമസിനെ നായകനാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റി . ഫെബ്രുവരി 17 ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ ട്രെയിലർ വീഡിയോ 1.3 മില്യൺ കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത് . തെന്നിന്ത്യൻ താര സുന്ദരി നടി മാളവിക മോഹനനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ഒരു യഥാർത്ഥ പ്രണയകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് എന്ന് ഇതിൻറെ ട്രെയിലറിൽ നിന്നും വ്യക്തമാണ്. പൂവ്വാർ എന്ന മനോഹരമായ ഗ്രാമവും അവിടുത്തെ ഒരു പ്രണയ കഥയുമാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്. തന്നെക്കാൾ പ്രായം കൂടിയ നായികയോട് പ്രണയം തോന്നുന്ന വിദ്യാർത്ഥിയായ നായകൻ. ഇവരുടെ ജീവിത കഥയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. രണ്ടര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ മാത്യു തോമസിന്റെയും മാളവികയുടേയും ഗംഭീര പ്രകടനം തന്നെയാണ് കാണാൻ സാധിക്കുന്നത്.ക്രിസ്റ്റിയുടെ കഥ തയ്യാറാക്കിയത് സംവിധായകൻ ആൽവിനും തിരക്കഥ രചിച്ചത് ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ്. റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമാതാക്കൾ . ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനു ആന്റണിയാണ്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ക്രിസ്റ്റിയുടെ കഥ തയ്യാറാക്കിയത് സംവിധായകൻ ആൽവിനും തിരക്കഥ രചിച്ചത് ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ്. റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമാതാക്കൾ . ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനു ആന്റണിയാണ്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.കേന്ദ്ര കഥാപാത്രങ്ങളായ മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കൂടാതെ സ്മിനു സിജോ, ജോയ് മാത്യു, വിനീത് വിശ്വം, മഞ്ജു പത്രോസ്, മുത്തുമണി, വീണ നായർ , രാജേഷ് മാധവൻ, രാഹുൽ രഘു , അരവിന്ദ് എസ് കെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കേന്ദ്ര കഥാപാത്രങ്ങളായ മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കൂടാതെ സ്മിനു സിജോ, ജോയ് മാത്യു, വിനീത് വിശ്വം, മഞ്ജു പത്രോസ്, മുത്തുമണി, വീണ നായർ , രാജേഷ് മാധവൻ, രാഹുൽ രഘു , അരവിന്ദ് എസ് കെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Scroll to Top