നിൻ്റെ ഷഡ്ഡി എടുത്ത് തൊട്ട് നോക്കേണ്ട അവസ്‌ഥ എനിക്ക് ഇല്ല എന്തായാലും..! ബിഗ് ബോസ് സ്വിമ്മിങ് പൂളിൽ വസ്ത്ര അഭിഷേകം..

റേറ്റിംഗിന്റെ കാര്യത്തിൽ ഏറെ മുമ്പിൽ നിൽക്കുന്ന ഒരു വമ്പൻ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ബിഗ് ബോസ്. പല ഭാഷകളിലും അരങ്ങേറുന്ന ഈ റിയാലിറ്റി ഷോയിൽ അപരിചിതരായ നിരവധി വ്യക്തികളാണ് ഒരു വീട്ടിൽ ഒത്തുകൂടുന്നത്. ഞങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളെയാണ് മത്സരാർത്ഥികളായി പല ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കുന്നത്. ഏറെ വൈകിയാണ് മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. നിലവിൽ അഞ്ചാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോകൾ മുൻപേ തന്നെ ഏറ്റെടുത്തിരുന്ന മലയാളി പ്രേക്ഷകർ മലയാളത്തിൽ റിയാലിറ്റി ഷോ തുടങ്ങിയപ്പോഴും ഇരുകൈയും നേടി സ്വീകരിച്ചു. ഷോ ഹോസ്റ്റ് ചെയ്യുന്നതിനായി സൂപ്പർസ്റ്റാർ മോഹൻലാൽ കൂടി എത്തിയതോടെ വമ്പൻ സ്വീകാര്യതയും ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചു.

ഈ അടുത്താണ് അഞ്ചാം സീസണിന് തുടക്കം കുറിച്ചത്. ഇതിനോടകം ഈ റിയാലിറ്റി ഷോയെ കുറിച്ച് മനസ്സിലാക്കി എത്തിയിട്ടുള്ള മത്സരാർത്ഥികൾ ആയതുകൊണ്ട് തന്നെ ശക്തമായ പേരാണ് അതിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്. അഭിനേതാക്കൾ ഉൾപ്പെടെ നിരവധി മത്സരാർത്ഥികളാണ് ഇത്തവണത്തെ സീസണിലും എത്തിയിട്ടുള്ളത്. ഇതിൽ ഒരാളാണ് ശോഭ വിശ്വനാഥ് . ഫാഷൻ ഡിസൈനർ, സംരംഭക , ആക്ടിവിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു പോരുകയാണ് ശോഭ. ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് കൊണ്ട് ജീവിതത്തോട് പോരാടി വിജയം കണ്ടെത്തുകയാണ് ശോഭ. ഈ സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ശോഭ. ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ട സംവിധായകൻ അഖിൽ മാരാരും ഇത്തവണത്തെ ബിഗ് ബോസിലെ ഒരു ശ്രദ്ധേയ മത്സരാർത്ഥിയാണ്.

അഖിലിനും ശോഭയ്ക്കും ഇടയിൽ ഉണ്ടായ ഒരു രസകരമായ വഴക്കിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ കോംബോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത് എന്ന് വീഡിയോയ്ക്ക് താഴെ എത്തിയ കമൻറുകൾ കാണുമ്പോൾ മനസ്സിലാകും. ഉണക്കാൻ ഇട്ട തുണികളുമായി ബന്ധപ്പെട്ട് തുടങ്ങിയ വഴക്ക് അവയെല്ലാം വലിച്ചു പൂളിൽ എടുത്തിടുന്നതുവരെ എത്തി. പക്ഷേ വളരെ രസകരമായ ഒരു വഴക്കായി ഇത് മാറിയത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ വീഡിയോ ഭാഗം ഏറ്റെടുത്തിരിക്കുകയാണ്.

Scroll to Top