ബിഗ് ബോസ് മലയാളം സീസൺ 5 ലെ കിരീടം ചൂടുന്നത് ആരാണ് എന്ന കാര്യം മൂന്ന് മാസത്തെ കാത്തിരിപ്പിനുശേഷം പ്രേക്ഷകർ ഇന്നറിയാൻ പോകുന്നു. ഗ്രാൻഡ്ഫിനാലെ ആരംഭിക്കുന്നത് വൈകുന്നേരം 7 മണി മുതലാണ്. നൂറു ദിനങ്ങൾ ആ ബിഗ് ബോസ് ഹൗസിനുള്ളിൽ തങ്ങളുടെ നിലപാടുകൾ അറിയിച്ചു വ്യക്തമായ ഗെയിമുകൾ ആസൂത്രണം ചെയ്തു തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിച്ചു പരമാവധി കഴിവ് തെളിയിച്ചും പൊരുതി പോന്ന മത്സരാർത്ഥികളിൽ ഇനി ആരാണ് ആ കിരീടം ചൂടുന്നത് എന്നറിയാൻ ബിഗ് ബോസ് ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.
ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം 2023 മാർച്ച് 26 ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിച്ചത്. വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ച നിരവധി മത്സരാർത്ഥികൾക്ക് ഒപ്പം ആദ്യത്തെ കോമൺ മത്സരാർത്ഥിയേയും കൂടി 18 മത്സരാർത്ഥികളുമായി ഷോയുടെ ആദ്യഘട്ടം ആരംഭിച്ചു. അഖിൽ മാരാർ, റെനീഷ റഹ്മാൻ , ശോഭ വിശ്വനാഥ്, ജുനൈസ്, സിജു, റിനോഷ് ജോർജ് , സെറീന, സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ , അഞ്ചുസ് റോഷ് , മനീഷ കെ എസ് , അനിയൻ മിഥുൻ, നാദിറ മെഹറിൻ, ഐശ്വര്യ ലച്ചു, ഗോപിക ഗോപി എന്നിവരായിരുന്നു ആ മത്സരാർത്ഥികൾ . പിന്നീട് വൈൽഡ് കാർഡ് എൻട്രിയായി ഒമർ ലുലു, അനു ജോസഫ് , ഹനാൻ എന്നിവരും വിവിധ ഘട്ടങ്ങളിലായി എത്തി. പിന്നീട് എവിക്ഷൻ ഘട്ടങ്ങളിലൂടെയും ആരോഗ്യപ്രശ്നങ്ങൾ മൂലവും ഈ മത്സരാർത്ഥികളിൽ നിന്നും ഓരോരുത്തരായി കൊഴിഞ്ഞു പോയി.
ഏറ്റവും ഒടുവിൽ അവസാന ആഴ്ചയിൽ ആറുപേരായിരുന്നു ഷോയിൽ അവസാനിച്ചത്. അഖിൽ മാരാർ, റെനീഷ റഹ്മാൻ , ശോഭ വിശ്വനാഥ്, ജുനൈസ്, സിജു, സെറീന എന്നിവരായിരുന്നു അവർ. ഇന്നലെ വൈകിട്ടോടെ മോഹൻലാൽ നേരിട്ടെത്തി പുറത്താക്കുകയായിരുന്നു. ഇനി 5 മത്സരാർത്ഥികൾ മാത്രമാണ് ആ വീട്ടിൽ അവശേഷിക്കുന്നത്. അതായത് അവരാണ് ബിഗ് ബോസ് ടോപ് ഫൈവ് . ഇനി ഇവരിൽ നിന്ന് ഒരാൾ ബിഗ് ബോസ് കിരീടം ചൂടും അതും പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ . വിജയിക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപയാണ് ഇതിനായി ഇനി മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ മതിയാകും.
ഗ്രാൻഡ് ഫിനാലെ കുറിച്ച് മോഹൻലാൽ വാചാലനായത് ഇപ്രകാരമാണ് ; ബിഗ് ബോസ് മലയാളം സീസണിലെ ഓരോ സ്പന്ദനവും ശ്രദ്ധിച്ച്, പോയ 14 ആഴ്ചകളിലായി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും അവരുടെ വിധി നിർണയിച്ചും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇനി ആ മുഹൂർത്തത്തിനായി നമുക്ക് ഒരുമിച്ച് സാക്ഷികളാകാം. ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈൻ ബാറ്റിൽ ഓഫ് ഒറിജിനൽ എന്നായിരുന്നു. ഏറെക്കുറെയും അത്തരത്തിലുള്ള മത്സരാർത്ഥികളും ആയിരുന്നു ഈ സീസണിൽ എത്തിയത്. മുൻ സീസണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയും ഈ അഞ്ചാം സീസണിന് ഉണ്ടായിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യ കോമൺ മത്സരാർത്ഥി എത്തിയ സീസൺ കൂടിയായിരുന്നു ഇത്. ഒരു ഫാമിലി വീക്കും ബിഗ് ബോസിൽ ആദ്യമായി സംഘടിപ്പിച്ചിരുന്നു. അതിലേറെ കളർഫുൾ ആയ ഒരു സീസൺ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇന്ന് വിജയെ പ്രഖ്യാപിക്കുന്നതോടെ അടുത്ത സീസണിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കാൻ ഒരുങ്ങുന്നു.