“ധൈര്യമുണ്ടെങ്കിൽ അടിക്കെടാ.” ശ്രുതിയും മാരാരും തമ്മിൽ ബിഗ് ബോസ്സിൽ പിന്നെയും അടി..

ഈയടുത്താണ് മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫൈവ് ആരംഭിച്ചത്. മറ്റു ഭാഷകളിൽ നേരത്തെ ആരംഭിച്ച ഈ റിയാലിറ്റി ഷോ അല്പം വൈകിയാണ് മലയാളത്തിൽ തുടങ്ങിയത്. ഹിന്ദി തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോകൾ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ മലയാളത്തിൽ ബിഗ് ബോസ് എത്തിയപ്പോഴും ഇരുകൈയും നീട്ടി സ്വീകരിച്ചു. അത് ഹോസ്റ്റ് ചെയ്യാൻ എത്തിയത് ആകട്ടെ സൂപ്പർസ്റ്റാർ മോഹൻലാലും . അതുകൊണ്ടുതന്നെ ഈ റിയാലിറ്റി ഷോയുടെ റേറ്റിംഗ് വളരെ ഉയർന്നതാണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത് .

അഞ്ചാം സീസണിൽ കടുത്ത പോരാട്ടം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പല മേഖലകളിൽ നിന്നും തങ്ങളുടെതായ കരിയറിൽ ശോഭിച്ച നിരവധി മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ ഒത്തുകൂടിയത്. ഓരോ സീസണുകൾ പിന്നിടുമ്പോഴും ഗെയിമിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി ശക്തമായി പോരാടുന്ന മത്സരാർത്ഥികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ആയതിനാൽ തന്നെ സീസൺ ഫൈവ് ആരംഭം മുതൽക്കേ മികച്ചു നിൽക്കുകയാണ്. എത്തവണത്തെയും പോലെ പ്രേക്ഷകർക്ക് സുപരിചിതരും അപരിചിതരുമായ നിരവധി മത്സരാർത്ഥികൾ ഈ സീസണിലും എത്തിയിരുന്നു.

അതിൽ പ്രേക്ഷകർക്ക് അറിയാവുന്ന രണ്ട് മത്സരാർത്ഥികളാണ് നടി ശ്രുതി ലക്ഷ്മിയും സംവിധായകൻ അഖിൽ മാരാരും . ഫിലിം ഫീൽഡിൽ നിന്നും ഉള്ള ഈ ഇരു മത്സരാർത്ഥികളും തമ്മിലുള്ള ഒരു കിടിലൻ വഴക്കിന്റെ പ്രെമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ന് വൈകുന്നേരം എത്താൻ പോകുന്ന എപ്പിസോഡിന്റെ പ്രെമോ ആണിത് . ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ നിന്ന് ശക്തമായി വഴക്കിട്ടു കൊണ്ടിരിക്കുന്ന ശ്രുതിയെയും അഖിലിനെയും ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മറ്റ് കുടുംബാംഗങ്ങളെല്ലാം തന്നെ ഇവർക്ക് ചുറ്റിലും ഉണ്ട് .

Scroll to Top