ആരാണ് നിങ്ങളുടെ ഔദ്യോഗിക വുഷു പരിശീലകൻ..”മിഥുനോട് ചോദ്യങ്ങൾ ചോദിച്ച ബിഗ്ഗ്‌ബോസ്…

മലയാളത്തിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ ചില വിവാദങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സീസൺ ഫൈവ് ലെ മത്സരാർത്ഥികളിൽ ഒരാളായ അനിയൻ മിഥുൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഇത്രയേറെ വിവാദങ്ങളിലേക്ക് തിരികൊളുത്തി വിട്ടിട്ടുള്ളത്. റിയാലിറ്റി ഷോയിൽ സംഘടിപ്പിച്ച ജീവിത ഗ്രാഫ് എന്ന ടാസ്കിൽ മിഥുൻ പറഞ്ഞ ഒരു കഥ പല പ്രേക്ഷകർക്കും ഒട്ടും ദഹിച്ചിരുന്നില്ല. മാത്രമല്ല വീക്കെൻഡ് എപ്പിസോഡിൽ ഷോ ഹോസ്റ്റ് ചെയ്യുന്ന നടൻ മോഹൻലാൽ ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യൻ ആർമിയെ തൻറെ ജീവിതകഥയിലേക്ക് വലിച്ചിട്ടുകൊണ്ട് ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങളെയായിരുന്നു ജീവിത ഗ്രാഫ് എന്ന ടാസ്കിൽ മിഥുൻ ഉൾപ്പെടുത്തിയത്. മോഹൻലാൽ ഇതേക്കുറിച്ച് പലതവണ മിഥുനെ ചോദ്യം ചെയ്തിരുന്നു എങ്കിലും താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയായിരുന്നു. സത്യമാണോ എന്ന് പിന്നെയും മോഹൻലാൽ ചോദിച്ചുവെങ്കിലും മിഥുൻ തന്റെ മറുപടികളിൽ നിന്ന് പിന്മാറില്ല. അവസാനം മോഹൻലാൽ ഇപ്രകാരം പറയുകയും ചെയ്തു ” ഇതേതുടർന്ന് എന്തെങ്കിലും നടപടികൾ ഉണ്ടായാൽ തനിക്കും ബിഗ് ബോസ് ഷോയ്ക്കും യാതൊരുവിധ പങ്കും ഇതിൽ ഉണ്ടായിരിക്കുന്നതല്ല എന്ന് ” .

ചൂട് പിടിച്ച ഈ വിവാദങ്ങൾക്ക് പിന്നാലെയായി ഇപ്പോഴിതാ ബിഗ് ബോസിൻറെ മറ്റൊരു പ്രമോ കൂടി എത്തിയിരിക്കുകയാണ്. പലയിടത്തും മിഥുൻ പറഞ്ഞിട്ടുള്ള കാര്യമാണ് താൻ ഒരു വുഷു ചാമ്പ്യൻ ആണെന്നുള്ളത്. എന്നാൽ ഇപ്പോൾ ഉണ്ടായ വിവാദത്തെ തുടർന്ന് മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പിനെ കുറിച്ചും ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയുണ്ടായി. ചാമ്പ്യൻഷിപ്പിനെ കുറിച്ച് മിഥുൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വ്യാജമാണെന്നാണ് പലരും ഉയർത്തുന്ന വിമർശനങ്ങൾ . എന്നാൽ ഇപ്പോൾ വന്ന പ്രമോയിൽ കാണാൻ സാധിക്കുന്നത് ബിഗ് ബോസ് തന്നെ മുൻകൈയെടുത്ത് മിഥുനുമായി ബന്ധപ്പെട്ട ഈ കാര്യങ്ങളിൽ വിശദീകരണം തേടുന്നതാണ്.

പ്രമോ വീഡിയോയിൽ ബിഗ് ബോസ് മിഥുനെ കൺഫെഷൻ റൂമിലേക്ക് വിളിച്ചു തനിച്ചിരുത്തി ചോദിക്കുന്നത് ഇപ്രകാരമാണ് ” എന്നുമുതൽക്കാണ് വുഷു എന്ന കായിക വിനോദം നിങ്ങൾ ആരംഭിച്ചത് ? ഏതൊക്കെ മത്സരങ്ങളിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് നിങ്ങൾ പങ്കെടുത്തിട്ടുള്ളത് ? ആരായിരുന്നു ഈ മത്സരങ്ങൾ സംഘടിപ്പിച്ചത് ? എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങൾ മിഥുനേട് ഉന്നയിക്കുന്നതായാണ് ഈ പ്രമോ വീഡിയോയിൽ കാണുന്നത്.

Scroll to Top