ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഭാവന..!

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി ഭാവന. സഹ നടിയായി വേഷമിട്ടുകൊണ്ട് അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് നായിക നിരയിലേക്ക് ഉയർന്നു വരികയായിരുന്നു . 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ സഹ നടിയായി തിളങ്ങിയ ഈ താരത്തെ തേടി പിന്നീട് അവസരങ്ങളാണ് വന്ന് ചേർന്നത്.



തിളക്കം , സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു , സി.ഐ.ഡി മൂസ, ചാന്ത് പൊട്ട് , നരൻ , ചിന്താമണി കൊലക്കേസ്, ചെസ് , ഛോട്ടാ മുംബൈ, ട്വന്റി 20, ഹാപ്പി ഹസ്ബൻഡ്സ് , മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ ഭാവനയ്ക്ക് സാധിച്ചു. ഒട്ടും വൈകാതെ തന്നെ താരം അന്യഭാഷ ചിത്രങ്ങളിലേക്കും ചുവടുവെക്കുകയായിരുന്നു. തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങി ഭാഷ ചിത്രങ്ങളിലും ഭാവന നായികയായി തിളങ്ങി.



ഭാവനയുടെ വിവാഹം അഭിനയരംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു. 2018 ൽ ആണ് താരം വിവാഹിതയായത് അതേ തുടർന്ന് താൽക്കാലികമായി താരം മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്റെ ഇക്കാക്കയ്ക്ക് ഒരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിലെ ഒരു നിറ സാന്നിധ്യം കൂടിയായിരുന്നു ഭാവന. മലയാളി പ്രേക്ഷകർ താരത്തിന്റെ വിശേഷങ്ങൾ അറിഞ്ഞത് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആയിരുന്നു.



ഇപ്പോഴിതാ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഷർട്ടും റെഡ് കളർ പാവാടയും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഹന ബഷീർ ആണ് താരത്തിന്റെ കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. ഭാവനയുടെ ഈ സ്റ്റൈലിഷ് ഫോട്ടോസ് എടുത്തിട്ടുള്ളത് രോഹിത് കെ എസ് ആണ് .

Scroll to Top