മൈജി ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി പ്രിയ താരം ഭാവന..

സിനിമാതാരങ്ങൾ പൊതു വേദികളിലും ഉദ്ഘാടന ചടങ്ങുകളിലും മുഖ്യാതിഥികളായി എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇവരുടെ സാന്നിധ്യം ആ പരിപാടിയുടെ മാറ്റുകൂട്ടുന്നതോടൊപ്പം നിരവധി പ്രേക്ഷകരെയും ഈ ചടങ്ങിലേക്ക് ആകർഷിക്കും. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് പല പരിപാടികൾക്കും സിനിമാതാരങ്ങൾ മുഖ്യാതിഥികളായി എത്തുന്നത്. അതിൽ എടുത്തു പറയേണ്ടത് ഉദ്ഘാടന ചടങ്ങുകൾ തന്നെയാണ്. ആളുകളെ കൂട്ടുന്നതിനായി കൂടുതലായും ഉദ്ഘാടന പരിപാടികളിൽ നടിമാരെ ആയിരിക്കും മുഖ്യാതിഥികളായി ക്ഷണിക്കുന്നത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ആകട്ടെ നമ്മുടെ മലയാളം നായികമാർ മുഖ്യാതിഥികളായി എത്തുന്ന ഉദ്ഘാടന പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് നിറഞ്ഞു നിൽക്കുന്നത് . ഹണി റോസ് , അന്ന രാജൻ, മാളവിക മേനോൻ എന്നിവരെല്ലാം തന്നെ ഇത്തരം ഉദ്ഘാടന പരിപാടികളുടെ മുഖ്യാതിഥികളായി എത്തി ശോഭിച്ചിട്ടുള്ളവരാണ്.ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം നടി ഭാവനയും ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയിരിക്കുകയാണ്. കണ്ണൂരിൽ ഉള്ള മൈജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. പച്ച കളർ ഡ്രെസ്സിൽ കിടിലൻ ലുക്കിലാണ് താരം ഈ പരിപാടിയിൽ എത്തിയിട്ടുള്ളത്. ഇതിൻറെ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വേദിയിൽ വെച്ച് അവതാരിക താരത്തോട് ഒരു പാട്ടുപാടാനായി അഭ്യർത്ഥിക്കുന്നുണ്ട് , എന്നാൽ താൻ പാടില്ലെന്ന് പറയുന്നതോടെ ഒരു ഡാൻസ് പെർഫോമൻസ് ചെയ്യാനായി അവതാരക പറയുന്നുണ്ട്. തൻറെ ആരാധകർക്കായി മനോഹരമായ ഒരു ഡാൻസ് പെർഫോമൻസ് ഭാവന കാഴ്ചവയ്ക്കുന്നതും ഈ വീഡിയോയിൽ കാണാൻ സാധിക്കും . താരം വേഷമിട്ട ഹണീബി 2 എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഭാവന ചുവടുവെക്കുന്നത്.2002 മുതൽക്ക് അഭിനയ രംഗത്ത് സജീവമായ താരമാണ് നടി ഭാവന. തൻറെ കഠിനപ്രയത്നം കൊണ്ട് മലയാളത്തിനു പുറമേ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം ശോഭിച്ചിട്ടുണ്ട്. അഞ്ചുവർഷത്തോളം മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി വീട്ടു നിന്ന താരം ഈ വർഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇത്രയേറെ വർഷത്തെ ഇടവേള ഉണ്ടായിരുന്നപ്പോഴും മലയാളി പ്രേക്ഷകർ എന്നും താരത്തെ ഓർക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ താരത്തിന്റെ വിശേഷങ്ങളും പ്രേക്ഷകർ അറിഞ്ഞിരുന്നു.

Scroll to Top