ഗ്രീൻ കളർ സാരിയിൽ സുന്ദരിയായി നടി ആശ ശരത്ത്..!

ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ ഏറെ പ്രശംസ നേടിയ അഭിനേത്രിയാണ് നടി ആശ ശരത്ത്. തന്റെ 38 -ാം മത് വയസ്സ് മുതൽക്കാണ് ആശ സിനിമയിൽ സജീവമാകുന്നത്. 2011 ൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപൂവ് എന്ന പരമ്പരയാണ് ആശ എന്ന താരത്തിന് പ്രേക്ഷക പ്രീതി നേടി കൊടുത്തത്. ഇതിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ട്. 2012 മുതൽക്ക് താരം സിനിമകളിൽ സജീവമാകാൻ ആരംഭിച്ചു. ഫഹദ് ഫാസിലിന്റെ ഫ്രൈഡേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2013 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ദൃശ്യം ആശയുടെ കരിയറിൽ ഒരു വഴിത്തിരിവായി മാറി. ഈ ചിത്രത്തിൽ ഐജി ഗീത പ്രഭാകർ എന്ന താരത്തിന്റെ വേഷം ഏറെ പ്രശംസിക്കപ്പെട്ടു.പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം വർഷം എന്ന ചിത്രത്തിലും അഭിനയിച്ചു. പാവാട, കിംഗ് ലയർ, അനുരാഗ കരിക്കിൻ വെള്ളം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , 1971 ബിയോണ്ട് ബോർഡേഴ്സ്, സൺഡേ ഹോളിഡേ , പുള്ളിക്കാരൻ സ്റ്റാറാ, ഡ്രാമ, എവിടെ , ദൃശ്യം 2 , സിബിഐ ഫൈവ് , പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. ദൃശ്യത്തിന്റെ കന്നട പതിപ്പിൽ വേഷമിട്ടുകൊണ്ട് കന്നട ചലച്ചിത്ര ലോകത്തേക്ക് തമിഴ് പതിപ്പിൽ വേഷം വിട്ടുകൊണ്ട് തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. ഇന്നിപ്പോൾ മലയാളത്തിന് പുറമേ തമിഴ് തെലുങ്കു കന്നട ഭാഷാ ചിത്രങ്ങളിൽ വേഷമിടുന്നുണ്ട് ആശ.48 കാരിയായ ഈ താരം ഇന്നും മലയാള സിനിമ ലോകത്ത് ശോഭിക്കുകയാണ്. അതിനുദാഹരണമാണ് കഴിഞ്ഞവർഷം പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം സിബിഐ ഫൈവിലെയും ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രം പാപ്പനിലെയും ആശയുടെ വേഷങ്ങൾ . ഒട്ടേറെ താരങ്ങൾ അണിനിരന്ന ഈ ഇരു ചിത്രങ്ങളിലും വളരെ ശ്രദ്ധേയമായ റോളുകളാണ് ആശയ്ക്ക് ലഭിച്ചത്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവും ആണ് ആശ കാഴ്ച കൊണ്ടിരിക്കുന്നത്. ഖേഡ – ദി ട്രാപ്പ്, ഇന്ദിര, മെഹ്ഫിൽ എന്നിവയാണ് ആശയുടെ പുതിയ പ്രൊജക്ടുകൾ.ആശ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാർക്ക് ഗ്രീൻ കളർ സാരി ധരിച്ച് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷവാനായിരിക്കുക എന്ന് കുറിച്ചുകൊണ്ടാണ് ആശ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. അബിൻ പ്രസാദാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. കൃഷ്ണ വിശ്വം ആണ് കോസ്റ്റ്യൂം ഡിസൈനർ . താരത്തെ മേക്കപ്പ് ചെയ്തത് ശോശാങ്ക് ആണ്.

Scroll to Top