2009ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ അഭയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അർച്ചന കവി. ഒരു റീമേക്ക് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ കരിയറിന് തുടക്കം കുറിച്ച അർച്ചനയ്ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച രീതിയിൽ ശോഭിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. അതിനുശേഷം മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, അഭിയും ഞാനും , ഇഷ്ടം പോലെ, നാടോടിമന്നൻ എന്നീ സിനിമകളിൽ വേഷമിട്ടു. 2016 വരെ അഭിനയരംഗത്ത് താരം സജീവമായിരുന്നു. കണ്ണൂർകാരിയായ അർച്ചന ജനിച്ചു വളർന്നത് ഡൽഹിയിൽ ആയിരുന്നു.
സിനിമയിലേക്ക് എത്തുന്നതിനു മുൻപ് ഒരു ടെലിവിഷൻ ഷോയുടെ അവതാരകയായി കൊണ്ടാണ് അർച്ചന തൻറെ കരിയറിന് തുടക്കം കുറിച്ചത്. സിനിമയിൽ സജീവമായിരുന്ന സമയത്തും ഒന്ന് രണ്ട് ടെലിവിഷൻ ഷോകൾ അർച്ചന ഹോസ്റ്റ് ചെയ്തിട്ടുണ്ട്. 2016 ന് ശേഷം അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷമായ ഈ താരം കഴിഞ്ഞവർഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന രാജാ റാണി എന്ന പരമ്പരയിലൂടെ വീണ്ടും തിരിച്ചെത്തിയിരുന്നു. മറ്റൊരു താരത്തിന്റെ പകരക്കാരിയായാണ് ഈ പരമ്പരയിൽ അർച്ചന എത്തിയത്.
സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ അർച്ചന നിലവിൽ ഒരു യൂട്യൂബർ കൂടിയാണ്. അർച്ചനയുടെ പുതിയൊരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ. ബ്ലാക്ക് കളർ സാരിയിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയ്സൺ മാടാനി ആണ് അച്ഛനെയും ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിൽ നിർവഹിച്ചിരിക്കുന്നത് സാന്ദ്രയും താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് മെറിൻ രമ്യയും ആണ്. സുത ബോംബെ ബ്രാൻഡിന്റേതാണ് ഔട്ട്ഫിറ്റ് . നിരവധി ആരാധകർ അർച്ചനയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.