ഗുസ്തി താരങ്ങളുടെ പ്രതിഷേധം ജന്തർ മന്ദറിൽ തുടരുകയാണ്. ഇവർക്കെതിരെ നടത്തിയ പോലീസ് നടപടിയിൽ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി അപർണ ബാലമുരളി . ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അപർണ തന്റെ instagram സ്റ്റോറിയിൽ കുറിച്ചത് ഇപ്രകാരമായിരുന്നു ” ഇത്തരത്തിൽ നമ്മുടെ ചാമ്പ്യന്മാരോട് പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകരം “എന്നായിരുന്നു.
നിലവിൽ ഗുസ്തി താരങ്ങൾക്കെതിരെ നടത്തിയ നടപടിയിൽ നിരവധി ആളുകൾ ആണ് പ്രതിഷേധവുമായി മുന്നിട്ട് എത്തിയത്. ഈ നടപടികൾക്കെതിരെ മലയാളി ഫുട്ബോൾ താരമായ സി കെ വിനീത് ട്വീറ്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു ” അഭിമാനപൂർവ്വം ദേശീയ പതാക അന്താരാഷ്ട്ര വേദികളിൽ ദേശീയ ഇന്ത്യയുടെ പുത്രിമാരെ അതേ പതാകയുമായി ഇപ്പോൾ തെരുവിൽ വലിച്ചഴക്കപ്പെടുകയാണ്.
കഴിഞ്ഞദിവസം പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയ സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങളെ ബലം പ്രയോഗിച്ചും റോഡിലൂടെ വലിച്ചിഴച്ചുമാണ് പോലീസ് സംഭവത്തിൽ നിന്നും നീക്കം ചെയ്തത്. ജന്തർ മന്ദറിലെ സമരവേദിയും ഈ പ്രതിഷേധത്തിനിടയിൽ പോലീസ് പൊളിച്ച് നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകിട്ട് വിട്ടയച്ചിരുന്നു എങ്കിലും ബജ്റംഗ് പൂനിയയെ ഏറെ വൈകിയാണ് പോലീസ് സ്റ്റേഷനിൽ നിന്നും മോചിപ്പിച്ചത്.