മഞ്ഞ സാരിയിൽ സുന്ദരിയായി അനുശ്രീ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

2012 ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വച്ച താരമാണ് നടി അനുശ്രീ . സംവിധായകൻ ലാൽ ജോസ് തന്റെ ചിത്രത്തിലേക്ക് അനുശ്രീയ്ക്ക് അവസരം നൽകുന്നത് ഒരു റിയാലിറ്റി ഷോയിലെ താരത്തിന്റെ പ്രകടനം കണ്ടാണ്. ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി എത്തി ഗംഭീര പ്രകടനം കാഴ്ച വച്ച് അനുശ്രീ മലയാള സിനിമയുടെ ഭാഗമായി .

പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ടു. ഇതിഹാസ എന്ന ചിത്രത്തിലൂടെ നായികയായും രംഗ പ്രവേശനം ചെയ്ത താരം അതിന് ശേഷം ചന്ദ്രേട്ടൻ എവിടെയാ ?, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ , ആദി, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ഓട്ടർഷ, മധുരരാജ , ഉൾട്ട, പ്രതി പൂവൻ കോഴി , മൈ സാന്റ , ട്വൽത്ത് മാൻ തുടങ്ങി ചിത്രങ്ങളുടെ ഭാഗമായി. താര ആണ് അനുശ്രീയുടെ പുതിയ പ്രോജക്ട് .സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ സജീവമാണ് അനുശ്രീ . നാടൻ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മോഡേൺ ലുക്കിൽ തിളങ്ങുകയാണ്. ടെലിവിഷൻ പ്രോഗ്രാമുകളിലും ഫോട്ടോഷൂട്ടുകളിലും താരം ഇപ്പോൾ മോഡേൺ ലുക്കിലാണ് എത്താറുള്ളത് . അനുശ്രീ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. മഞ്ഞ കളർ സാരിയിൽ അതീവ സുന്ദരിയാണ് ഇത്തവണ അനുശ്രീ എത്തിയിരിക്കുന്നത്. അത് എൻറെ പ്രിയപ്പെട്ട വസ്ത്രം വീണ്ടും … മനപ്പൂർവം തിരഞ്ഞെടുത്തു നിറം. സന്തോഷമാണ് സംതൃപ്തമായ ജീവിതത്തിൻറെ താക്കോൽ … എന്ന് കുറിച്ച് കൊണ്ടാണ് അനുശ്രീ തൻറെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. പിങ്കി വിശാലാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് സനേഷ് ആണ് . ഇഹ ഡിസൈൻസിന്റേതാണ് വസ്ത്രം .

Scroll to Top