സാരിയിൽ സുന്ദരിയായി പ്രിയ താരം അനുപമ പരമേശ്വരൻ..!

പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ അണിയിച്ച് ഒരുക്കിയ പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മൂന്ന് ശ്രദ്ധേയരായ നായികമാരെയാണ് .ചലച്ചിത്ര ലോകത്തിന് സംവിധായകൻ സമ്മാനിച്ചത്. ഈ ചിത്രത്തിൽ മേരി എന്ന വേഷം ചെയ്ത് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ഗംഭീര പ്രകടനം ആദ്യ ചിത്രത്തിൽ തന്നെ കാഴ്ചവച്ച് കൊണ്ട് ഒട്ടേറെ ആരാധകരെയും ഒപ്പം അന്യഭാഷ സിനിമകളിലേക്കുള്ള ഒട്ടേറെ അവസരവുമാണ് അനുപമ സ്വന്തമാക്കിയത്. പ്രേമത്തിനുശേഷം അനുപമ ചുരുക്കം ചില മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അനുപമ അഭിനയിച്ചു.



പുതിയൊരു മലയാള ചിത്രം കൂടി താരത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴ് , തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും ഈ താരം തന്റെ സാന്നിധ്യം അറിയിച്ചു. 2016ൽ ആയിരുന്നു തെലുങ്ക് ചലച്ചിത്രരംഗത്തേക്ക് ഉള്ള താരത്തിന്റെ കടന്ന് വരവ് . മലയാളത്തിനേക്കാൾ ഏറെ തെലുങ്കിലാണ് അനുപമ ശോഭിച്ചതും . ഇതിനോടകം 12 ഓളം തെലുങ്ക് ചിത്രങ്ങളിലാണ് അനുപമ വേഷമിട്ടത് . ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന മലയാളം ഷോർട്ട് ഫിലിമും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രേക്ഷക പ്രശംസയും ഇതിലെ പ്രകടനത്തിന് താരം സ്വന്തമാക്കി. അനുപമ തന്റെ അഭിനയമികവ് ഒന്നുകൊണ്ട് മാത്രമാണ് വളരെയധികം ആരാധകരുള്ള ഒരു തെന്നിന്ത്യൻ മുൻനിര നായികയായി മാറിയത്.



മറ്റ് നായികമാരെ പോലെ അനുപമയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ആരാധകർക്കായി സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ഫോട്ടോസും റീൽസ് വീഡിയോസും അനുപമ പങ്കുവയ്ക്കാറുണ്ട്. മലയാളം, തമിഴ് , തെലുങ്ക് കന്നഡ ഭാഷകളിൽ നിന്നെല്ലാം നിരവധി ആരാധകരെ സ്വന്തമാക്കിയത് കൊണ്ട് തന്നെ അനുപമയുടെ ഓരോ പോസ്റ്റും വളരെ വേഗമാണ് വൈറലാകുന്നത്. അനുപമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുന്നത് . വുമൺസ് ഡേ ആശംസകളുമായി താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസ് ആയാണ് അനുപമ എത്തിയിരിക്കുന്നത്.

Scroll to Top