സാരിയിൽ സുന്ദരിയായി നടി അനുപമ പരമേശ്വരൻ..

2015 ൽ മലയാള സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുപമ പരമേശ്വരൻ. എന്നാൽ മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ താരം ഏറെ ശോഭിച്ചത് തെലുങ്ക് ചലച്ചിത്ര രംഗത്താണ് . പ്രേമം ആയിരുന്നു ആദ്യചിത്രം . പിന്നീട് ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ മലയാള ചിത്രങ്ങളിൽ മാത്രമാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. 2016 ൽ തന്നെ തെലുങ്ക് ചലച്ചിത്ര രംഗത്തേക്ക് അനുപമ ചുവടു വച്ചിരുന്നു . പിന്നീട് അവിടെ താരം ചുവടുറപ്പിക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. തമിഴിലും കന്നടയിലും ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും ഏറെ ശോഭിച്ചത് തെലുങ്കിൽ തന്നെയാണ്.



കഴിഞ്ഞവർഷം തന്നെ താരത്തിന്റെതായി പുറത്തിറങ്ങിയത് 5 തെലുങ്ക് ചിത്രങ്ങളാണ്. റൗഡി ബോയ്സ്, അന്റെ സുന്ദരൻകി, കാർത്തികേയ ടു, 18 പേജസ്, ബട്ടർഫ്ലൈ എന്നിവയായിരുന്നു ആ ചിത്രങ്ങൾ . ഇനി താരത്തിന്റെതായി ഒരു കൊണ്ടിരിക്കുന്നത് സൈറൺ എന്ന തമിഴ് ചിത്രവും ജെ എസ് കെ ട്രൂത്ത് ഷാൽ ഓള്‍വെയ്സ് പ്രിവെയിൽ എന്ന മലയാള ചിത്രവും ആണ് . ഇരു ചിത്രങ്ങളുടേയും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അനുപമയും . ഈയടുത്തായി നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് അനുപമ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുകയാണ്. പതിവിൽ നിന്നും വ്യത്യസ്തമായി താരത്തെ ഇപ്പോൾ ഹോട്ട് , ഗ്ലാമറസ് ലുക്കുകളിൽ കാണാൻ സാധിക്കും. ഇപ്പോഴിതാ അനുപമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. വൈറ്റ് കളർ പ്രിന്റഡ് സാരിയും സ്ലീവ് ലെസ് ബ്ലാക്ക് ബ്ലൗസും ധരിച്ച് അതീവ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം ധരിച്ചിരിക്കുന്നത് വരുൺ ചക്കിലം ഡിസൈൻ ചെയ്ത കോസ്റ്റ്യൂം ആണ് . ഹൗസ് ഓഫ് ക്യൂസിയുടേതാണ് ആഭരണങ്ങൾ . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രശ്മിത ആണ്. നിഖിൽ ബറേലി ആണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഹോട്ട് എന്നാണ് ചിത്രങ്ങൾ കണ്ട് അനുപമയുടെ ആരാധകർ കമന്റ് ചെയ്തിട്ടുള്ളത്.

Scroll to Top