സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി അനുപമ പരമേശ്വരൻ… കണ്ണെടുക്കാതെ ആരാധകർ..

മേരി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . മലയാളത്തിലൂടെ രംഗപ്രവേശനം ചെയ്ത അനുപമ ഇന്ന് തെലുങ്കിലെ ഒരു സൂപ്പർ താരമായി മാറിയിരിക്കുകയാണ്. പ്രേമം ആയിരുന്നു ആദ്യ ചിത്രം പിന്നീട് ജെയിംസ് ആൻഡ് ആലീസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ സിനിമകളിൽ വേഷമിട്ടു.

2015 ൽ മലയാള സിനിമയുടെ ഭാഗമായ താരം തൊട്ടടുത്ത വർഷം തന്നെ തെലുങ്കിലും ചുവട് ഉറപ്പിച്ചു. പതിമൂന്നോളം തെലുങ്ക് ചിത്രങ്ങളിൽ അനുപമ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. കന്നഡ , തമിഴ് ചിത്രങ്ങളിലും അനുപമ തന്റെ അഭിനയ മികവ് അറിയിച്ചിട്ടുണ്ട്. ജെ എസ് കെ സത്യം എപ്പോഴും ജയിക്കും എന്ന മലയാള ചിത്രം , സൈറൺ എന്ന തമിഴ് ചിത്രം , ടില്ലു സ്ക്വയർ എന്ന തെലുങ്ക് ചിത്രം ഇവയാണ് അനുപമയുടെ പുതിയ പ്രൊജക്ടുകൾ .

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായ അനുപമ തന്റെ നിരവധി വീഡിയോസും ഫോട്ടോഷൂട്ടുകളുമാണ് ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് . അനുപമയ്ക്ക് തെലുങ്ക് , മലയാളം , തമിഴ് , കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും ആരാധകർ ഉള്ളത് കൊണ്ട് തന്നെ തീരത്തിന്റെ പോസ്റ്റുകൾ നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യാറുണ്ട്. പതിവുപോലെ അനുപമ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വളരെ സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടിരിക്കുന്നത്.

Scroll to Top