സ്റ്റൈലിഷ് ലുക്കിൽ നടി അനുപമ പരമേശ്വരൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മൂന്ന് ശ്രദ്ധേയരായ നായികമാരെയാണ് പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചത്. ചിത്രത്തിൽ മേരി എന്ന കഥാപാത്രമായി അഭിനയിച്ച് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് അനുപമ സ്വന്തമാക്കിയത് ഒട്ടേറെ ആരാധകരെയും ഒപ്പം അന്യഭാഷ സിനിമകളിലേക്കുള്ള ഒട്ടേറെ അവസരവുമാണ് . ചുരുക്കം ചില മലയാള സിനിമകളിൽ മാത്രമേ പ്രേമത്തിനുശേഷം അനുപമ അഭിനയിച്ചിരുന്നുള്ളൂ. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് തുടങ്ങിയ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അനുപമ ശ്രദ്ധ നേടി.



താരത്തിന്റെതായി അണിയറയിൽ പുതിയൊരു മലയാള ചിത്രം കൂടി ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴ് , തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും അനുപമ തന്റെ മികവ് പ്രകടിപ്പിച്ചു. തെലുങ്ക് ചലച്ചിത്രരംഗത്തേക്ക് ഉള്ള താരത്തിന്റെ ചുവടുവെപ്പ് 2016ൽ ആയിരുന്നു. തെലുങ്കിലാണ് മലയാളത്തിനേക്കാൾ ഏറെ അനുപമ ശോഭിച്ചതും . അനുപമ ഇതിനോടകം 12 ഓളം തെലുങ്ക് ചിത്രങ്ങളിലാണ് അഭിനയിച്ചത്. മലയാളം ഷോർട്ട് ഫിലിമായ ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയും താരം സ്വന്തമാക്കി. വളരെയധികം ആരാധകരുള്ള ഒരു തെന്നിന്ത്യൻ മുൻനിര നായികയായി അനുപമ മാറിയത് താരത്തിൻറെ അഭിനയമികവ് ഒന്നുകൊണ്ട് മാത്രമാണ് .



അനുപമയും മറ്റ് നായികമാരെ പോലെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ പുത്തൻ ഫോട്ടോസും റീൽസ് വീഡിയോസും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ അനുപമ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരെ മലയാളം, തമിഴ് , തെലുങ്ക് കന്നഡ ഭാഷകളിൽ നിന്നെല്ലാം സ്വന്തമാക്കിയത് കൊണ്ട് തന്നെ അനുപമയുടെ ഓരോ പോസ്റ്റും വളരെ വേഗമാണ് വൈറലായി മാറുന്നത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുന്നത് അനുപമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് . സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഔട്ട്ഫിറ്റ് നവോമി ബ്രാൻഡിന്റേതാണ് . ഐശ്വര്യ ഗുപ്ത ആണ് സ്റ്റൈലിംഗ് നിർവഹിച്ചത് . സ്വൈപ്പ് പ്രൊഡക്ഷൻസ് ആണ് അനുപമയുടെ ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിട്ടുള്ളത് . അനുപമയുടെ ചിത്രങ്ങൾക്ക് താഴെ താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത് .

Scroll to Top