തമിഴ് ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച് മലയാള ചലച്ചിത്രലോകത്ത് കൂടുതൽ ശോഭിച്ച താരം ആണ് നടി അനുമോൾ . 2010 സിനിമ ജീവിതം ആരംഭിച്ച അനുവിന്റെ അരങ്ങേറ്റ ചിത്രം കണ്ണുകുള്ളൈ എന്ന തമിഴ് സിനിമയാണ്. പിന്നീട് താരം മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുകയായിരുന്നു. പി ബാലചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച പി കുഞ്ഞിരാമൻ നായരുടെ ജീവിത കഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലേക്കുള്ള രംഗപ്രവേശനം.

തുടർന്നങ്ങോട്ട് മലയാള സിനിമയിലെ ഒരു സജീവ സാന്നിധ്യമായി അനുമോൾ എന്ന താരം മാറുകയായിരുന്നു. പിന്നീട് ഡേവിഡ് ആൻഡ് ഗോളിയത്ത് , അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട് , ചായില്യം ,പറയാൻ ബാക്കിവെച്ചത്, ഞാൻ , ജമ്നാപ്യാരി , വലിയ ചിറകുള്ള പക്ഷികൾ , റോക്ക് സ്റ്റാർ , പട്ടാഭിരാമൻ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ , പത്മിനി, ടീച്ചർ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. ഇവയിൽ ദുൽഖറിനൊപ്പം ഉള്ള ഞാൻ എന്ന ചിത്രവും ചാക്കോച്ചൻ ഒപ്പം വേഷമിട്ട ഗോഡ് ഫോർ സെയിൽ, ജമ്നാപ്യാരി എന്നീ ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധ നേടി.

നിരവധി സിനിമകളാണ് ഇനി അനുമോളുടെതായി പുറത്തിറങ്ങാൻ ഉള്ളത് . പെരിനോറൽ, താമര, ഉടമ്പാടി, പെൻഡുലം , മൈസൂർ 150 കിലോമീറ്റർ , വിങ്ങൽ, ആരോ , വൈറലായി സെബി താ താവളയുടെ താ ഇനി മലയാള ചിത്രങ്ങളും സംസ്കൃതം ബംഗാളി തമിഴ് എന്നീ ഭാഷകളിലും ഓരോ ചിത്രങ്ങളും അനുമോളുടെതായി ഒരുങ്ങുന്നുണ്ട്. പെൻഡുലം എന്ന മലയാള ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഈയടുത്ത് പുറത്തിറങ്ങുകയും അത് വലിയ രീതിയിൽ ചെയ്തിരുന്നു. മികച്ച ഒരു വേഷം തന്നെയാണ് ഈ ചിത്രത്തിൽ താരത്തിനായി കരുതി വെച്ചിട്ടുള്ളത്.

ഇത്രയേറെ സിനിമ തിരക്കുകളിൽ നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് അനു . അനു ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് . ബ്രൗൺ കളർ ഔട്ട്‌ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് അനുമോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് അനുവിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.