പൈസ തിരിച്ച് കൊടുത്ത് മാസങ്ങൾ കഴിഞ്ഞാണ് പെങ്ങളുടെ കല്യാണം..! ജൂഡ് ആൻ്റണിക്ക് മറുപടിയുമായി ആൻ്റണി വർഗീസ്..

പ്രശസ്ത സംവിധായകൻ ജൂഡ് ആൻറണി ഈ അടുത്തായിരുന്നു നടൻ ആൻറണി വർഗീസിനെതിരെ ഗുരുതരമായ ആരോപണവുമായി പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. നിർമ്മാതാവിന്റെ കൈയിൽനിന്നും സിനിമയിൽ അഭിനയിക്കാൻ വേണ്ടി അഡ്വാൻസ് തുക കൈപ്പറ്റിയതിനുശേഷം പെങ്ങളുടെ കല്യാണം നടത്തുകയും പിന്നീട് സിനിമ തുടങ്ങാൻ 18 ദിവസം മാത്രം ബാക്കി ചിത്രത്തിൽ നിന്നും പിന്മാറി എന്നുമായിരുന്നു ആൻറണിക്ക് എതിരെ ജൂഡ് നടത്തിയ ആരോപണം.

ഇദ്ദേഹത്തിൻറെ ആരോപണത്തിന് ശേഷം ആൻറണിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ രൂക്ഷമായ വിമർശനങ്ങളും പല വിളിപ്പേരുകളും നിറഞ്ഞു . ആൻറണിയുടെ അക്കൗണ്ടിൽ മാത്രമായിരുന്നില്ല ഭാര്യയുടെ അക്കൗണ്ടിലും ഇത്തരം വിമർശനങ്ങൾ വന്നു. സംഭവങ്ങൾ വഷളായതോടെ തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആൻറണി . താൻ ഇത്തരത്തിൽ പ്രതികരിക്കാൻ എത്തിയത് തന്റെ കുടുംബത്തിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നതു കൊണ്ടാണെന്നും ആൻറണി വെളിപ്പെടുത്തി.

തൻറെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യക്കും ഒരുപാട് വിഷമം ഉണ്ടാക്കി ഈ ആരോപണങ്ങൾ . അവർക്ക് ഇപ്പോൾ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥയാണ്. മറ്റൊരാളെ ചതിച്ച് പറ്റിച്ച് പെങ്ങളുടെ കല്യാണം നടത്തി എന്നെല്ലാം പരിഹാസങ്ങൾ നിറയുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എല്ലാം വളരെ മോശമായ രീതിയിലുള്ള കമന്റുകൾ ആണ് വരുന്നത്. അതൊന്നും സഹിക്കാൻ പോലും പറ്റുന്നില്ല. എന്നെ സ്നേഹിക്കുന്നവർക്കായി ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് എൻറെ കടമയാണ്.

എൻറെ അമ്മയ്ക്ക് ഇത് വളരെ വിഷമമായി. അവളുടെ കല്യാണം അപ്പനും അമ്മയും അവൾക്കായി ചെറുപ്പം മുതൽക്കേ കൂട്ടിവച്ച പൈസയും ഞാൻ സിനിമയിൽ ഇന്ന് സമ്പാദിച്ച പൈസയും വച്ചിട്ടാണ് നടത്തിയത്. അവർക്ക് ആളുകളെ ഫേസ് ചെയ്യാൻ പറ്റുന്നില്ല. 2020 ജനുവരി 27 ന് ആയിരുന്നു നിർമാതാവിൽ നിന്നും താൻ പൈസ വാങ്ങിയത്. ഇതിൻറെ ബാങ്ക് സ്റ്റേറ്റ്മെൻറ് താരം കാണിച്ചു. പെങ്ങളുടെ വിവാഹം നടക്കുന്ന 2021 ജനുവരി 18ന് ആയിരുന്നു. ഈ ഡേറ്റ് തമ്മിൽ ഒരു വർഷത്തെ വ്യത്യാസമുണ്ട്. പൈസ കൊടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് ആലോചന പോലും വരുന്നത്.

മൂന്നു വർഷങ്ങൾക്കിപ്പുറം ഇക്കാര്യങ്ങൾ എടുത്തു പറയേണ്ട എന്തിനാണെന്ന് എനിക്കറിയില്ല. ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന സമയത്ത് മറ്റൊരാളുടെ ജീവിതം മോശമായി ചിത്രീകരിക്കാനും തകർക്കാനും ശ്രമിക്കുന്ന പ്രവണത എന്താണെന്ന് എനിക്കറിയില്ല. ഇങ്ങനെയെല്ലാമാണ് ജൂഡ് തനിക്കെതിരെ വന്ന ആരോപണങ്ങളോട് പ്രതികരിച്ചത്.

Scroll to Top