തഗ്സ് സിനിമയുടെ വിജയാഘോഷ വേദിയിൽ തിളങ്ങി യുവ താരം അനശ്വര രാജൻ..

ചുരുക്കം ചില മലയാളി താരങ്ങൾക്ക് മാത്രമേ താൻ അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുള്ളൂ. അത്തരത്തിൽ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്തും പ്രേക്ഷക മനസ്സുകളിലും ഇടം നേടിയ താരമാണ് നടി അനശ്വര രാജൻ .

ബാലതാരമായി കടന്നുവന്ന ഈ താരം നടി മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. ആ കഥാപാത്രം വളരെ ഭംഗിയായി നിർവഹിച്ച അനശ്വരയ്ക്ക് തുടർന്നും നിരവധി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.



തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ ലഭിച്ച നായിക വേഷം താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. ആ ചിത്രം 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയതോടെ താരത്തിന് അഭിനയരംഗത്ത് കൂടുതൽ ശോഭിക്കാൻ സാധിച്ചു. അതിനുശേഷം ലഭിച്ച സൂപ്പർ ശരണ്യ എന്ന ചിത്രവും വിജയിച്ചതോടെ അനശ്വര ഒരു മുൻനിര നായകനിരയിലേക്ക് ഉയർന്നു. പിന്നീട് മലയാളത്തിന് പുറമേ തമിഴ് ഹിന്ദി ഭാഷാ ചിത്രങ്ങളിൽ നിന്നും താരത്തിന് അവസരം ലഭിച്ചു.



ഇപ്പോൾ അടുപ്പിച്ച് രണ്ടു ചിത്രങ്ങളാണ് മലയാളത്തിലും തമിഴിലുമായി താരത്തിന്റെതായി ഇറങ്ങിയത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൻറെ തമിഴ് പതിപ്പായ തഗ്സും പ്രണയ വിലാസം എന്ന മലയാള ചിത്രവും ആണ് താരത്തിന്റെതായി ഈ അടുത്ത് റിലീസ് ചെയ്തത്. അർജുൻ അശോകൻ , മിയ , മമിത ബൈജു എന്നിവരാണ് പ്രണയവിലാസം എന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിൻറെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എത്തിയ അനശ്വര്യയുടെ പുത്തൻ ലുക്കാണ്. താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് എന്തൊരു ക്യൂട്ട് ആണ് എന്നാണ്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഷാനു , രാഹുൽ എന്നിവരാണ് . ഇനി അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം യാരിയൻ ടു എന്ന ഹിന്ദി ചിത്രമാണ്.

Scroll to Top