കസവ് മുണ്ടും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..!

ഏറെ നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷം ആയിരിക്കും ചിലർ അഭിനയരംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. എന്നാൽ ചിലരാകട്ടെ ഇക്കാര്യത്തിൽ വളരെയധികം ഭാഗ്യശാലികളും ആയിരിക്കും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ സാധിക്കുകയും പിന്നീട് അങ്ങോട്ട് അഭിനയരംഗത്ത് തിളങ്ങാനും സാധിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങൾ മാത്രമേ ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഉള്ളൂ. പ്രത്യേകിച്ച് നായികമാർ. അത്തരത്തിൽ എടുത്തു പറയേണ്ട ഒരു താരം തന്നെയാണ് നടി അനശ്വര രാജൻ .ചെറുപ്രായത്തിൽ തന്നെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന അനശ്വര ഒട്ടും വൈകാതെ നായികയായി മലയാള സിനിമയിൽ പടർന്നു പന്തലിച്ചു എന്ന് തന്നെ പറയാം. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ഇതിലെ കേന്ദ്ര കഥാപാത്രമായ നടി മഞ്ജു വാര്യരുടെ മകൾ വേഷം ചെയ്തു കടന്നു വന്ന ഈ താരം തൊട്ടു പിന്നാലെ തന്നെ നായികയായും രംഗപ്രവേശനം ചെയ്തു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. അതിനുശേഷം മൈ സാന്റ , ആദ്യരാത്രി, വാങ്ക് എന്ന ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് താരത്തിന് മികച്ച പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത് സൂപ്പർ ശരണ്യ എന്ന ചിത്രമാണ്.കഴിഞ്ഞവർഷത്തോടെ തമിഴ് ചലച്ചിത്രരംഗത്തേക്ക് താരം ചുവടുവെച്ചു. നടി തൃഷയ്ക്കൊപ്പം വേഷമിട്ട രാങ്കി എന്ന ചിത്രമാണ് തമിഴിലെ താരത്തിന്റെ അരങ്ങേറ്റ ചിത്രം . അതിനുശേഷം തഗ്സ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന മലയാള ചിത്രത്തിൻറെ ഈ ചിത്രം . ബാംഗ്ലൂർ ഡെയ്സിന്‍റെ റീമേക്ക് ആയ യാരിയൻ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും താരം തൻറെ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്.ഇത്രയേറെ സിനിമ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിലും ഒരു നിറസാന്നിധ്യമാണ് അനശ്വര. അനശ്വര കൂടുതലായും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അനശ്വര തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. കസവ് മുണ്ടും ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനശ്വരയെ മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാൻ ആണ് .

Scroll to Top