ഉത്ഘാടന വേദിയിൽ തിളങ്ങി പ്രിയ താരം അന്ന രാജൻ..! താരത്തിൻ്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ..

ഇന്ന് സിനിമകളിൽ വേഷമിടുന്നതിന് ഒപ്പം തന്നെ ഈ താരങ്ങൾ കൊണ്ടുപോകുന്ന ഒരു കാര്യമാണ് ഉദ്‌ഘാടനങ്ങളും. സിനിമ, സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും പുതിയ ഷോറൂമുകളുടെയും കടകളുടെയും ഉദ്‌ഘാടന ചടങ്ങുകളിൽ നിറ സാന്നിധ്യമായി നിൽക്കുകയാണ്. ഇത്തരത്തിൽ ഉദ്‌ഘാടനങ്ങൾ ചെയ്യുമ്പോഴും അഭിനയിക്കുമ്പോൾ കിട്ടുന്നതുപോലെ ഒരു വരുമാനം ഇവർക്ക് ലഭിക്കും.



നടി ഹണി റോസ് ഇന്ന് ഉദ്‌ഘാടനങ്ങൾ നടത്തി മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരാളായി മാറിയ താരമാണ് . മറ്റ് താരങ്ങൾക്ക് ഹണി റോസിന് ലഭിക്കുന്നത് പോലെയുള്ള ഉദ്‌ഘാടന ചടങ്ങുകൾ കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. വലിയ രീതിയിൽ ആളുകൾ ഹണി റോസിനെ കാണാനും ഈ ചടങ്ങുകളിൽ എത്താറുണ്ട്. ഇപ്പോഴിതാ ഹണി റോസിന്റെ പാത പിന്തുടർന്ന് അങ്കമാലി ഡയറീസിലൂടെ സുപരിചിതയായ നടി അന്ന രാജനും ഉദ്ഘാടന ചടങ്ങുകളിൽ സജീവമാവുകയാണ്.



ഇപ്പോൾ അന്നയെ കാണാനും നിരവധി ആരാധകർ എത്തുന്നുണ്ട്. ഇപ്പോഴിതാ സി.എം മൊബൈൽസ് എന്ന പാലക്കാട് നഗരത്തിലെ പുതിയതായി ആരംഭിച്ച ഒരു ഷോപ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് അന്ന. അന്നയുടെ ഈ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നു. ഈ ചടങ്ങിൽ അന്നയോടൊപ്പം നടിമാരായ മാളവിക മേനോൻ, പ്രയാഗ മാർട്ടിൻ എന്നിവരും പങ്കെടുത്തിരുന്നു.



അന്ന രാജൻ ഈ ചടങ്ങിന് എത്തിയത് പച്ച കളർ ഉള്ള ഒരു സ്റ്റൈലിഷ് ഗൗണിലാണ്. ഈ ഗൗണിൽ കാണാൻ നല്ല ഭംഗിയുണ്ട് എന്നാണ് താരത്തിന്റെ ആരാധകർ കമന്റ് ചെയ്തത്. ഒപ്പം എത്തിയ മാളവികയും പ്രയാഗയും സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ് എത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തിരിമാലി ആയിരുന്നു അന്നയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം . അടുത്തതായി ഇനി റിലീസ് ചെയ്യാനുള്ളത് തലനാരിഴ എന്ന സിനിമയാണ്.

Scroll to Top