ബ്ലാക് ബ്യൂട്ടിയായി പ്രിയ താരം അന്ന രാജൻ..!

ആറ് വർഷങ്ങൾക്കു മുൻപാണ് ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ പരീക്ഷണ ചിത്രങ്ങളിൽ ഒന്നായ അങ്കമാലി ഡയറീസ് റിലീസ് ചെയ്തത്. വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങളായിരുന്നു പ്രധാന വേഷങ്ങളിൽ അണിനിരന്നത്. ഈ ചിത്രം തീയറ്ററുകളിൽ വിജയം നേടുന്നതോടൊപ്പം ഒരു പുതിയ യൂത്ത് സ്റ്റാറിന്റെ താരോദയത്തിനും തുടക്കം കുറിക്കുകയായിരുന്നു. ചിത്രത്തിൽ ആൻറണി വർഗീസ് എന്ന പുതുമുഖ താരമാണ് നായക വേഷം ചെയ്തത്. ആന്റണിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

നായകന് മാത്രമായിരുന്നില്ല ഈ പ്രേക്ഷക സ്വീകാര്യത ലഭിച്ചത് നായകനോടൊപ്പം തന്നെ ചിത്രത്തിലെ നായിക വേഷം ചെയ്ത പുതുമുഖ താരത്തെയും പ്രേക്ഷകർ സ്വീകരിച്ചു. അന്ന രാജനായിരുന്നു ആ ചിത്രത്തിൽ നായികയായി അഭിനയിച്ചത്. വളരെ ഗംഭീര പ്രകടനം തന്നെയാണ് ആദ്യ ചിത്രത്തിൽ അന്ന കാഴ്ചവച്ചത്. ഈ താരമാകട്ടെ മുൻപ് യാതൊരുവിധ കല പാരമ്പര്യവുമില്ലാതെയാണ് അഭിനയരംഗത്തേക്ക് എത്തിപ്പെട്ടത്. നേഴ്സ് ജോലി ചെയ്തു കൊണ്ടിരിക്കെ ആയിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശനം.

ആദ്യ സിനിമ വമ്പൻ ഹിറ്റായി മാറിയതോടെ ജോലി ഉപേക്ഷിച്ച് താരം അഭിനയരംഗത്ത് സജീവമായി . തുടർന്നു നിരവധി അവസരങ്ങൾ മലയാള സിനിമയിൽ നിന്ന് ഈ താരത്തിന് ലഭിച്ചു എങ്കിലും ആദ്യ ചിത്രത്തിലേത് പോലെ മികവുറ്റ കഥാപാത്രം പിന്നീട് ലഭിച്ചിട്ടുമില്ല. എന്നാൽ സൂപ്പർസ്റ്റാറുകൾ വേഷമിട്ട പല ചിത്രങ്ങളിലും അഭിനയിക്കാൻ അന്നയ്ക്ക് അവസരം ലഭിച്ചു. അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം തിരിമാലിയാണ്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ അന്ന രാജന്റെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. അതീവ ഹോട്ട് ലുക്കിൽ കറുപ്പ് നിറത്തിലെ സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഈ വീഡിയോ വൈറലായി മാറുകയാണ്. അജ്മൽ ഫോട്ടോഗ്രാഫിയാണ് വീഡിയോ പകർത്തിയിട്ടുള്ളത്. ചില പ്രേക്ഷകർ കമൻറ് ചെയ്തിരിക്കുന്നത് ഒന്നുകൂടി പരിശ്രമിച്ചാൽ ഹണി റോസിനെ കടത്തിവെട്ടാം എന്നൊക്കെയാണ്.

Scroll to Top