ഗ്ലാമർ ലുക്കിൽ നടി അന്ന ബെൻ.. ചിത്രങ്ങൾ പങ്കുവച്ച് താരം.

ഷെയ്ൻ നിഗം, സൗബിൻ, മാത്യു തോമസ്, ശ്രീനാഥ്‌ ഭാസി, ഫഹദ് ഫാസിൽ എന്നിവർ തകർത്ത് അഭിനയിച്ച് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമ നടിയാണ് അന്ന ബെൻ. ബേബി മോളായി എത്തി ഒറ്റ കഥാപാത്രത്തിലൂടെ മനസ്സിൽ ഇടം നേടാൻ താരത്തിനു ഒരുപാട് സമയം വേണ്ടി വന്നില്ല.

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന കപ്പേള, സാറാസ് എന്നീ ചലച്ചിത്രങ്ങളിലൂടെ മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. കൂടാതെ നാരദൻ, കാപ്പ, നൈറ്റ്‌ ഡ്രൈവ്, രാജൻ പ്രമോദ് തുടങ്ങി അനേകം ചലച്ചിത്രങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് അഭിനയിക്കാൻ അന്നയ്ക്ക് സാധിച്ചു.

ബെന്നി പിയുടെ മകൾ എന്ന രീതിയിൽ അല്ലാതെ തന്റെ സ്വന്തം കഴിവിലൂടെയാണ് ഇന്ന് ഏറ്റവും കൂടുതൽ തിരക്കുള്ള നടികളുടെ ലിസ്റ്റിൽ മുൻപന്തിയിൽ എത്താൻ താരത്തിനു സാധിച്ചത്. കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ ഓഡിഷൻ പോയതും പോലും സിനിമയിൽ സജീവമായിരിക്കുന്ന തന്റെ പിതാവ് അറിഞ്ഞിട്ടില്ല. സിനിമ ജീവിതത്തിൽ സജീവമായിരിക്കുന്നത് പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധാകാരുമായി താരം പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല.

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ ഇടം നേടാറുള്ളത്. അത്തരത്തിലുള്ള ഒരു അടിപൊളി ചിത്രമാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്.

Scroll to Top