ചെറുവേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അഞ്ചു കുര്യൻ. നേരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. മലയാളത്തിലും തമിഴിലും ഒരുപോലെ ശോഭിക്കുവാൻ ഇന്ന് അഞ്ജുവിന് സാധിച്ചിട്ടുണ്ട്. അഞ്ജുവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമാണ്. പിന്നീട് അഞ്ജുവിനെ തേടി ചില നായിക വേഷങ്ങളും വരാൻ ആരംഭിച്ചു. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തിയ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ് അഞ്ചു കുര്യൻ ആദ്യമായി നായിക വേഷം ചെയ്യുന്നത് . പിന്നീട് തമിഴിലും നായികയായി താരം അരങ്ങേറ്റം കുറിച്ചു. ചെന്നൈ ടു സിംഗപ്പൂർ എന്ന ചിത്രത്തിലാണ് തമിഴ് ചലച്ചിത്ര രംഗത്ത് നായികയായി അരങ്ങേറ്റം കുറിച്ചത്.

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അഞ്ചു . തൻറെ നിരവധി ഫോട്ടോസും യാത്ര വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഞ്ചു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. യാത്രകളോട് ഏറെ പ്രിയമുള്ള അഞ്ചു ഇത്തവണ പോയിരിക്കുന്നത് ഓസ്ട്രേലിയയിലേക്ക് ആണ് . അവിടെനിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി താരം പോസ്റ്റ് ചെയ്യുന്നത് തൻറെ ഓസ്ട്രേലിയൻ യാത്ര ചിത്രങ്ങളാണ്.


ഓസ്ട്രേലിയയിലെ ഫിലിപ്പ് ഐലൻഡ് വിസിറ്റ് ചെയ്തപ്പോൾ ഉള്ള താരത്തിന്റെ ചിത്രങ്ങളാണ് അഞ്ചു ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത് കൂടുതലും താരത്തിന്റെ ആരാധകർ തമിഴ് പ്രേക്ഷകരാണ്. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം തമിഴ് ചിത്രമായ സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും ആണ് . മറ്റൊരു തമിഴ് ചിത്രം കൂടി അഞ്ചു ആയി ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിലും താരത്തിന്റെതായ ഒരു ചിത്രം എത്തുന്നുണ്ട്. ഇന്ദിര എന്ന ഈ ചിത്രം അതിൻറെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.