കുള കടവിൽ സാരിയിൽ ഗ്ലാമറസായി നടി അനിഖ വിക്രമൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമകളിൽ അധികം വേഷമിട്ടില്ലെങ്കിൽ പോലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷക ഹൃദയം കവരുന്ന നിരവധി താരങ്ങളാണ് ഇന്നുള്ളത്. സോഷ്യൽ മീഡിയ ഇന്ന് വലിയ രീതിയിൽ ഓരോ പ്രേക്ഷനിലും സ്വാധീനം ചെലുത്തുന്നുണ്ട്. സിനിമ സീരിയൽ താരങ്ങൾ എന്ന് പറയുന്നതുപോലെ തന്നെ സോഷ്യൽ മീഡിയ താരങ്ങൾ എന്നൊരു വിഭാഗം കൂടി ഇപ്പോൾ ഉടലെടുത്തിരിക്കുകയാണ്. സിനിമ സീരിയലിൽ നിന്ന് അപ്രത്യക്ഷമാകുന്ന പലതാരങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്നത് ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്.

അത്തരത്തിൽ സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായി മാറിയിട്ടുള്ള താരമാണ് നടി അനിഖ വിക്രമൻ . തമിഴ് ചിത്രം വിഷമകരൻ എന്നതിലൂടെയാണ് ഈ താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നത്. വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ചിത്രത്തിൽ അനിഖ കാഴ്ചവച്ചത്. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളൂ എങ്കിലും തൻറെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു മോഡൽ കൂടിയാണ് അനിഖ. മോഡലിംഗ് രംഗത്ത് സജീവമായതുകൊണ്ട് തന്നെ പലപ്പോഴും അനിഖ ഹോട്ട് സ്റ്റൈലിഷ് ലുക്കുകളിലാണ് പ്രേക്ഷകർക്ക് മുൻപാകെ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഈയടുത്ത് തന്റെ കാമുകൻ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് അനിക തൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചെയ്തിരുന്നു. മുഖത്തെല്ലാം മുറിവുകളുള്ള ചിത്രങ്ങൾ ആയിരുന്നു അനിഖ അന്ന് പങ്കുവെച്ചത്.

ഇപ്പോഴിതാ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പതിവ് പോലെ ഹോട്ട് ലുക്കിലാണ് അനിഖ ഇത്തവണയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് കളർ സാരിയിൽ കുളത്തിൽ ഇറങ്ങി നിൽക്കുന്ന താരത്തെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. എസ് കെ അഭിജിത്ത് ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top