സ്റ്റൈലിഷ് ലുക്കിൽ യുവ താരം അനിഖ സുരേന്ദ്രൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

തന്റെ മൂന്നാം വയസ്സു മുതൽക്ക് സിനിമയിൽ അഭിനയം തുടങ്ങിയ കൊച്ചു താരസുന്ദരിയാണ് നടി അനിഖ സുരേന്ദ്രൻ . ബാലതാരമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഈ താരം പ്രേക്ഷക മനസ്സുകളിൽ വലിയൊരു സ്ഥാനം തന്നെയാണ് നേടിയെടുത്തത്. 2007ൽ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ റോളിൽ ചെറിയൊരു ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ അനിഖ തൻറെ കരിയർ ആരംഭിച്ചു.

 

ഈ ചിത്രത്തിൽ മംമ്തയുടെ മകളുടെ വേഷത്തിൽ ചിത്രത്തിലുടനീളം ഈ കൊച്ചു കഥാപാത്രം ശോഭിച്ചു നിന്നു . പിന്നീട് ഫോർ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ഭാസ്കർ ദി റാസ്കൽ, ദ ഗ്രേറ്റ് ഫാദർ , ജോണി ജോണി എസ് അപ്പാ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. 5 സുന്ദരികൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡും അനിഖ തൻറെ ചെറുപ്രായത്തിൽ തന്നെ സ്വന്തമാക്കി .

2015 മുതൽ തമിഴിലേക്ക് ചേക്കേറിയ താരം യെനൈ അറിന്താൽ , മിരുതൻ , വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെയും പ്രിയ താരമായി മാറി. ഈ വർഷം ഫെബ്രുവരി നാലിന് പുറത്തിറങ്ങിയ ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അനിഖ രംഗപ്രവേശനം ചെയ്തു. കപ്പേള എന്ന മലയാള ചിത്രത്തിൻറെ തെലുങ്കു പതിപ്പാണ് ബുട്ട ബൊമ്മ . ചിത്രത്തിൽ സത്യ എന്ന നായിക കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിച്ചത്. മലയാളത്തിൽ താരം നായികയായി എത്തുന്ന പുത്തൻ ചിത്രമാണ് ഓ മൈ ഡാർലിംഗ് . ലൗഫുള്ളി യുവേഴ്സ് വേദ എന്ന മലയാള ചിത്രവും പി ടി സർ , വസുവിൻ ഗർഭണികൾ എന്നീ തമിഴ് ചിത്രങ്ങളുമാണ് അനിഖയുടെ പുതിയ പ്രോജക്ടുകൾ .

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അനിഖയും. തന്റെ ഫോട്ടോഷോട്ടുകൾ ആണ് താരം കൂടുതലായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അനിഖ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഓറഞ്ച് കളർ ക്രോപ്പ് ടോപ്പും ജീൻസും ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോസിന് പോസ് ചെയ്തിട്ടുള്ളത്. അരുൺ മാനുവൽ ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഹാപ്പി പ്ലെയ്സ് എന്ന് കുറിച്ച് കൊണ്ടാണ് അനിഖ തൻറെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

Scroll to Top