അഭിനയ ലോകത്തേക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ കടന്നുവന്ന താരമാണ് നടി അനിഖ സുരേന്ദ്രൻ . തന്റെ മൂന്നാം വയസ് മുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ താരം നിരവധി പ്രേക്ഷക മനസ്സുകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ ചെറിയൊരു രംഗത്ത് മോഹൻലാലിൻറെ മകൾ വേഷം ചെയ്തു മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത് കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലെ മകൾ വേഷമാണ്. മംമ്തയുടെ മകളുടെ വേഷം ചെയ്തുകൊണ്ട് ഒരു മുഴുനീള കഥാപാത്രമായി അനിഖ ഈ ചിത്രത്തിൽ അഭിനയിച്ചു.

അതിനുശേഷം ഫോർ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ഭാസ്കർ ദി റാസ്കൽ, ദ ഗ്രേറ്റ് ഫാദർ , ജോണി ജോണി എസ് അപ്പാ തുടങ്ങി മലയാള ചിത്രങ്ങളുടെ ഭാഗമായി. 5 സുന്ദരികൾ എന്ന സിനിമയിലെ മികവുറ്റ അഭിനയത്തിന് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളത്തിൽ ശോഭിച്ചുകൊണ്ടിരിക്കവേ തന്നെ താരം തമിഴിലേക്കും ചുവടുവെച്ചു.യെനൈ അറിന്താൽ , മിരുതൻ , വിശ്വാസം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് തമിഴ് പ്രേക്ഷകരുടെയും പ്രിയതാരമായി അനിഖ മാറി.

ബാലതാരമായി വേഷമിട്ടുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഈ താരത്തിന്റെ നായിക രംഗപ്രവേശനത്തിനായി ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു. ഈ വർഷം അത് സാധിക്കുകയും ചെയ്തു. തെലുങ്ക് ചിത്രത്തിലായിരുന്നു ആദ്യമായി നായികയായി അഭിനയിച്ചത്. തൊട്ടു പിന്നാലെയായി മലയാളത്തിലും താരം നായിക വേഷം ചെയ്തു. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലാണ് അനിഖ നായികയായി അഭിനയിച്ചത്. താരത്തിന്റെതായി മൂന്നോളം ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിലെ ഒരു സജീവതാരമാണ് അനിഖ. ഇതിലൂടെ താരം തൻറെ ആരാധകർക്കായി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് . അതെല്ലാം നിമിഷനേരങ്ങൾക്കകം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . വൈറ്റിൽ റെഡ് പ്രിന്റ്കളോട് കൂടിയ ഒരു ഫ്ലോറൽ ഗൗൺ ആണ് അനിഖ ധരിച്ചിരിക്കുന്നത്. എ ആർ സിഗ്നേച്ചറിന്റെതാണ് താരത്തിന്റെ കോസ്റ്റ്യൂം. അരുൺ മാനുവൽ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.