ദാവണിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി അനിക വിക്രമൻ…!

തമിഴിലും കന്നടയിലും ആയി ചില ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള നടിയാണ് അനിക വിക്രമൻ . 2019 ൽ സിനിമാരംഗത്ത് സജീവമായ ഈ താരം ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അനിക അഭിനയിച്ചത് എങ്കിലും ആ ചുരുങ്ങിയ വേഷങ്ങൾ കൊണ്ട് തന്നെ നിരവധി പ്രേക്ഷകരെ തൻറെ ആരാധകരാക്കി മാറ്റുവാൻ അനികയ്ക്ക് സാധിച്ചു. മോഡലിംഗ് മേഖലയിൽ തന്നെ കഴിവ് തെളിയിച്ചു കൊണ്ടാണ് അനിക ചലച്ചിത്രരംഗത്തേക്ക് ചുവട് വച്ചത്. കരിയറിൻറെ ആരംഭത്തിൽ മോഡലിങ്ങിൽ ആയാലും സിനിമയിൽ ആയാലും അവസരങ്ങൾ വളരെ വിരളമായിരുന്നു. എന്നാൽ പിന്നീട് തൻറെ അഭിനയം മേക്കപ്പ് കൊണ്ട് ഒട്ടേറെ അവസരങ്ങൾ തൻറെ കൈപ്പിടിയിൽ ആക്കുകയായിരുന്നു ഈ താരം.

ജാസ്മിൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വെച്ച ഈ താരം ഇന്നിപ്പോൾ നിരവധി സംവിധായകരുടെ ആദ്യ ചോയ്സ് ആയി മാറിക്കഴിഞ്ഞു. നായർ രൂപശ്രീ സിനിമയിലേക്ക് എത്തിയപ്പോൾ അനിക വിക്രമൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം തന്നെയാണ് അനിക . താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും സിനിമാ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. കുറച്ചുനാളുകൾ മുൻപ് താരത്തിന്റെ ബോയ്ഫ്രണ്ട് അനികയെ ആക്രമിച്ച ചിത്രങ്ങളും വാർത്തയും സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് എത്തിയ അനിക പഴയതുപോലെതന്നെ വീണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിരിക്കുകയാണ്.

മിക്കപ്പോഴും ഹോട്ട് ലുക്കിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അനികയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴതാ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ റീൽസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ദാവണി ധരിച്ച് അതീവ ഗ്ലാമറസ് ആയാണ് അനിക ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒട്ടേറെ ആരാധകർ അനികയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യം ശക്തിയും പുഞ്ചിരി വാളും ആണ് എന്ന് കുറിച്ച് കൊണ്ടാണ് അനിഖ തൻറെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Scroll to Top