സാരിയിൽ സുന്ദരിയായി ഭീഷ്മ പർവ്വം നായിക അനസൂയ ഭരദ്വജ്…

2022 ൽ പുറത്തിറങ്ങി ഏറെ ഹിറ്റായി മാറിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വജ്. മമ്മൂട്ടിയുടെ നായികയായി ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത അനസൂയയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിൽ ആലീസ് എന്ന കഥാപാത്രമായി താരം തകർത്ത് അഭിനയിച്ചു. യഥാർത്ഥത്തിൽ തെലുങ്ക് ഭാഷ അഭിനേത്രിയാണ് അനസൂയ . പുഷ്പ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലും അനസൂയ ഭാഗമായിരുന്നു. ആ ചിത്രത്തിലൂടെയും മലയാളി പ്രേക്ഷകരിൽ ചിലർക്കെങ്കിലും താരത്തെ അറിയാം.2013 മുതൽക്കാണ് അനസൂയ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്. കരിയറിന്റെ ആരംഭത്തിൽ താരത്തിന് കൂടുതലായും ലഭിച്ചിരുന്നത് സപ്പോർട്ടിംഗ് റോളുകൾ മാത്രമായിരുന്നു. താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് 2016ൽ പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയാണ്. ചിത്രത്തിനു ശേഷം ഗായത്രി, യാത്ര, രംഗസ്ഥലം, എഫ് ടു : ഫൺ ആൻഡ് ഫ്രസ്ട്രേഷൻ , കദനം , മീക്കു മാത്രമേ ചെപ്ത, താങ്ക്യൂ ബ്രദർ , ഖിലാഡി, ഡർജ, പക്കാ കോമേഷ്യൽ തുടങ്ങി സിനിമകളുടെ ഭാഗമാകുവാനും ഈ താരത്തിന് സാധിച്ചു.ഒരു അഭിനേത്രി എന്നത് മാത്രമല്ല മോഡൽ ടെലിവിഷൻ ഹോസ്റ്റ് എന്നീ മേഖലകളിലും ഈ താരം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. എംബിഎ പഠനം പൂർത്തീകരിച്ച് എച്ച് ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന അനസൂയ പിന്നീട് അഭിനയ രംഗത്തിലേക്ക് തിരിയുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് 2003 മുതൽക്ക് അഭിനയരംഗത്ത് ഉണ്ടെങ്കിലും സജീവമായത് 2016 ന് ശേഷമാണ്. പുഷ്പ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും അനസൂയ വേഷമിടുന്നുണ്ട്.സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ അനസൂയയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. യഥാർത്ഥ കല എപ്പോഴും സ്നേഹിക്കപ്പെടുമെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി സ്വീകരിച്ചതിനും ആഘോഷിച്ചതിനും നന്ദി എന്ന് കുറിച്ച് കൊണ്ടാണ് അനസൂയ തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ പുത്തൻ ചിത്രമായ രംഗമാർത്താണ്ഡയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ട് ആണിത് . വാല്മീകി രാമു ആണ് അനസൂയയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top