“സെക്സി ആകുന്നത് നഷ്ടമായി” 26 പിറന്നാൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി അനാർക്കലി മരക്കാർ..!

2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രം ആനന്ദത്തിലൂടെ കരിയർ ആരംഭിച്ച താരമാണ് നടി അനാർക്കലി മരിക്കാർ . ഈ ചിത്രത്തിലേക്ക് അനാർക്കലിക്ക് അവസരം ലഭിക്കുന്നത് സഹോദരിയുടെ സുഹൃത്തായ ആനന്ദ് സി ചന്ദ്രൻ മുഖേനയാണ്. ആനന്ദ് ആയിരുന്നു ഈ ചിത്രത്തിൻറെ ഛായാഗ്രാഹകൻ . തുടർന്ന് നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ആനന്ദത്തിലെ ദർശന എന്ന കഥാപാത്രമായി അനാർക്കലി ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഉയരെ എന്ന ചിത്രത്തിൽ അവതരിപ്പിച്ച സരിയ എന്ന കഥാപാത്രത്തിന് 2020ലെ മികച്ച സഹനടിക്കുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു. ഒരു രാത്രി ഒരു പകൽ , അമല , കിസ്സ , ഗഗനാച്ചാരി തുടങ്ങിയവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ .

ഗായിക കൂടിയായ അനാർക്കലി സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. തൻറെ ഗാനാലാപന വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം നിരന്തരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ താരം വിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അനാർക്കലി .

ഡീപ് നെക്ക് ഫിഷ് കട്ട് ബ്ലാക്ക് മിനി ഫോക്ക് ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെക്സി ആകുന്നത് നഷ്ടമായി എന്ന് കുറിച്ചു കൊണ്ടാണ് അനാർക്കലി തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ബിഗ് ബോസ് താരം ഡെയ്സി ഡേവിഡ് ആണ് അനാർക്കലിയുടെ ഈ ഹോട്ട് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ലിയാര ബ്രാൻഡിന്റേതാണ് ഔട്ട് ഫിറ്റ് . സ്റ്റൈലിംഗ് നിർവഹിച്ചത് ആൻഡ്രിയ ആണ്.

Scroll to Top