ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. മോഹൻലാൽ ചിത്രം ആയ തന്മാത്രയിൽ അദ്ദേഹത്തിൻറെ നായികയായി രക്ഷപ്പെട്ട നടി മീര വാസുദേവൻ ആണ് ഈ പരമ്പരയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ആയതിനാൽ തന്നെ റേറ്റിങ്ങിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഇത്. ഈ പരമ്പര മുന്നൂറുന്നത് സുമിത്ര, സിദ്ധു ,വേദിക കഥാപാത്രങ്ങളിൽ ചുറ്റിപ്പറ്റി കൊണ്ടാണ്.

ഇതിൽ സുമിത്രയും സിദ്ധുവും ഭാര്യാഭർത്താക്കന്മാരാണ് എങ്കിലും ഇവർ പിന്നീട് വേർതിരിക്കുകയാണ്. ശേഷം സിദ്ധു തന്റെ സ്റ്റാറ്റസിന് പറ്റിയ വേദി പെൺകുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ തുടർ സംഭവങ്ങളെല്ലാമാണ് ഈ പരമ്പരയിൽ കാണാൻ സാധിക്കുന്നത്. ഇതിൽ സുമിത്ര സിദ്ധു ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. അതിൽ മകൾ വേഷത്തിൽ മൂന്നോളം താരങ്ങൾ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. പാർവതി വിജയ് തുടങ്ങി വച്ച ഈ റോൾ പിന്നീട് അമൃത നായർ ഏറ്റെടുക്കുകയും ഇപ്പോൾ അഭിനയിക്കുന്നത് നടി ശ്രീലക്ഷ്മിയും ആണ് .

ശീത എന്ന കഥാപാത്രമായി ഈ മൂന്ന് നടിമാരും അഭിനയിച്ചു എങ്കിലും അതിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായത് അമൃത വേഷമിട്ടപ്പോൾ ആയിരുന്നു. ഡോക്ടർ റാം എന്ന സീരിയലിലൂടെയാണ് അമൃത അഭിനയരംഗത്തേക്ക് വന്നത്. ആ പരമ്പരയ്ക്കുശേഷം ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലും വേഷമിട്ടിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലും അമൃത ഇടയ്ക്ക് പങ്കെടുക്കാറുണ്ട്. ഇവയ്ക്കെല്ലാം പുറമേ ചില വെബ് സീരീസുകളുടെ ഭാഗമാകുവാനും ഈ താരത്തിന് സാധിച്ചിട്ടുണ്ട്.


നിലവിൽ ഒരുപാട് ആരാധകരാണ് സോഷ്യൽ മീഡിയയിൽ അമൃതയ്ക്ക് ഉള്ളത്. ഇപ്പോഴിതാ അമൃത ഒരു അവധി ആഘോഷത്തിന്റെ ഭാഗമായി മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിൽ എത്തിയിരിക്കുകയാണ്. ഇവിടെ റിസോർട്ടിലെ പൂളിൽ നിന്നുള്ള അമൃതയുടെ ഹോട്ട് ലുക്ക് ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൂൾ സൈഡില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമൻറ് നൽകിയിട്ടുള്ളത്.