ജീൻസ് & ടോപ്പിൽ അതീവ ഗ്ലാമറസായി നടി അമേയ മാത്യു..

സിനിമ സീരിയൽ മേഖലകളിൽ പ്രവർത്തിച്ച് താരങ്ങൾ സ്വന്തമാക്കുന്ന അതേ ജന പിന്തുണയും സ്നേഹവും ഇന്ന് സോഷ്യൽ മീഡിയ വഴി വളർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ലഭിക്കുന്നുണ്ട്. സിനിമയിൽ തല കാണിക്കണമെന്ന ആഗ്രഹം കൊണ്ടും സോഷ്യൽ മീഡിയയിലൂടെ തൻറെ കഴിവുകൾ പ്രകടിപ്പിക്കുന്നവരുണ്ട്. ഏറെ പ്രശസ്തി നേടിയ കരിക്ക് എന്ന വെബ് സീരീസിലൂടെ നിരവധി താരങ്ങളെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്.കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിച്ചുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയെടുത്ത താരമാണ് നടി അമേയ മാത്യു . അമേയയുടെ കരിയറിൽ ഏറെ വഴിത്തിരിവ് ഉണ്ടാക്കിയ വെബ് സീരീസ് ആയിരുന്നു കരിക്കിന്റേത്. തുടർന്ന് താരം സിനിമകളിൽ അഭിനയിക്കുകയും ഒപ്പം മോഡലിങ്ങിൽ തിളങ്ങി നിൽക്കുകയും ചെയ്തു. അമേയ വേഷമിട്ടത് കരിക്കിന്റെ കോമിക് വീഡിയോ ആയ ഭാസ്കരൻപിള്ള ടെക്നോളോജിസിൽ ആണ്.ഇതിൽ എത്തുന്നതിനു മുൻപ് ആട് 2 എന്ന ഹാസ്യചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ അമേയ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ അധികമാരും അന്ന് ഈ താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങും മുന്നോട്ടു കൊണ്ടുപോകുന്ന ഈ താരത്തിന്റെ ഫോട്ടോഷോട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ചിത്രങ്ങൾ പങ്കു വയ്ക്കുക മാത്രമല്ല അതിനൊപ്പം താരം കുറിക്കുന്ന ക്യാപ്ഷനുകളും ഏറെ രസകരമാണ്.ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമേയ വീണ്ടും തന്റെ ആരാധകർക്ക് മുന്നിൽ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. അതുപോലെ തന്നെ ഹോട്ട് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സുഹൃത്താണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top