ഒരു സമയത്ത് മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായി പിന്നീട് ഏറെ വർഷങ്ങൾ അന്യഭാഷ ചിത്രങ്ങളിൽ മാത്രം.ശോഭിച്ചു നിന്ന മലയാളി താരമാണ് നടി അമല പോൾ. അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ടീച്ചർ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. അമലയുടെ ആദ്യ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര ആയിരിക്കുന്നു. ചിത്രത്തിൽ ചെറിയൊരു റോളിലാണ് അമല പ്രത്യക്ഷപ്പെട്ടത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ഒട്ടേറെ സൂപ്പർ സ്റ്റാറുകളുടെ നായികയായി ശോഭിക്കുവാൻ ഈ താരത്തിന് അവസരം ലഭിച്ചു. താരത്തിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന് ഒപ്പമുള്ള റൺ ബേബി റൺ .

മൈന എന്ന ചിത്രമാണ് തമിഴിൽ താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തത്. തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും ഇതിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചിരുന്നു. ധനുഷിന് ഒപ്പമുള്ള ‘വേലയില്ല പട്ടത്താരി’ ആണ് തമിഴ്നാട്ടിൽ താരത്തെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയ ചിത്രം . തമിഴ് സംവിധായകൻ എ.എൽ വിജയ് താരത്തെ വിവാഹം ചെയ്തത് അഭിനയ രംഗത്ത് താരം തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു . എന്നാൽ അധിക കാലം ആ ബന്ധം നീണ്ടു നിന്നില്ല , ഇരുവരും പിന്നീട് പരസ്പരം വേർപിരിയുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ക്രിസ്റ്റഫർ ആണ് അമലയുടെ പുത്തൻ ചിത്രം . ആടുജീവിതം , ദ്വിജ ഇനി മലയാള ചിത്രങ്ങളും അതോ അന്ത പറവൈ പോലെ എന്ന തമിഴ് ചിത്രവും ആണ് അമലയുടെ പുത്തൻ പ്രോജക്ടുകൾ .

സോഷ്യൽ മീഡിയയിൽ അമലയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത് . ആരാധകരെ ഞെട്ടിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായാണ് പലപ്പോഴും താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അമല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ബാലിയിൽ നിന്നുള്ള പിരമിഡുകളുടെ ചിത്രവും ഒപ്പം തന്നെ ചിത്രവും അമല പങ്കുവെച്ചിട്ടുണ്ട്.