മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ് . ലാൽജോസിന്റെ സിനിമയിലൂടെ ഒരുപാട് നടിമാരാണ് മലയാളത്തിലേക്ക് കടന്ന് വരികയും പിന്നീട് തിരക്കുള്ള മുൻനിര നടിമാരായി മാറുകയും ചെയ്തത്. ലാൽ ജോസ് മലയാള സിനിമയ്ക്ക് നീലത്താമര എന്ന സിനിമയിലൂടെ സമ്മാനിച്ച താരങ്ങളിൽ ഒരാളാണ് നടി അമല പോൾ. പക്ഷേ താരത്തിന് ഈ സിനിമയിൽ അധികം ശ്രദ്ധനേടാൻ സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.


അമലയ്ക്ക് ഒരുപാട് അവസരങ്ങൾ ഇരുഭാഷകളിലായി ലഭിക്കാൻ കാരണമായത് തമിഴിൽ ഇറങ്ങിയ മൈന എന്ന സിനിമയാണ് . തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും അതിലെ പ്രകടനത്തിന് അമലയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയായിരുന്നു വീണ്ടും മലയാളത്തിലേക്ക് താരം എത്തുന്നത് . അമല നായികയായി ധാരാളം സിനിമകളാണ് വേഷമിട്ടത്.


അമല സൂപ്പർസ്റ്റാറുകളുടെ നായികയായും സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമല തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയി താരത്തെ വിവാഹം ചെയ്തിരുന്നു എങ്കിലും പിന്നീട് ആ ബന്ധം വേർപ്പെടുത്തി. അതിന് ശേഷം അമല സിനിമയിൽ വീണ്ടും സജീവമായി. അമല പോളിന്റെ അവസാനമിറങ്ങിയ ചിത്രം ഈ വർഷമിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ ആയിരുന്നു .


അമല പോൾ ഇപ്പോൾ തന്റെ പഴയ ഓർമ്മകളിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത് സോഷ്യൽ മീഡിയയിൽ അമല പോൾ പങ്കുവച്ച പുതിയ പോസ്റ്റാണ് . അമല തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത് “ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, നിന്നെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..”, എന്ന കുറിപ്പോടെ ആണ് . അമല പോസ്റ്റ് ചെയ്തത് ഒരു വ്യത്യസ്തമായ പുഷ്പത്തിന് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ആണ് .