ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്ന് അവധിയെടുത്തു യാത്രകൾ പോയി സന്തോഷം കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക താരങ്ങളും പ്രത്യേകിച്ച് നടിമാർ . ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരസുന്ദരിയാണ് നടി അമല പോൾ . തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ താരം തൻറെ ജീവിതത്തിൽ ഏറെ ആഘോഷമാക്കുന്നത് യാത്രകളാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായതുകൊണ്ടുതന്നെ അമല തൻറെ യാത്രാ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തൻറെ സിനിമ തിരക്കുകൾ എല്ലാം മാറ്റിവച്ചുകൊണ്ട് യാത്ര തിരിച്ചിരിക്കുകയാണ്.

മാന്ത്രികതയും പ്രകൃതി സൗന്ദര്യവും ഒരുപോലെ ഇഴ ചേർന്ന് നിൽക്കുന്ന എന്ന സ്ഥലം എന്ന് അമല തന്നെ വിശേഷിപ്പിച്ച ബാലിയിലാണ് ഇത്തവണ ആഘോഷത്തിനായി താരം എത്തിയിട്ടുള്ളത്. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങളാണ് അമല തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത് . ഇപ്പോൾ താരം പോസ്റ്റ് ചെയ്തിട്ടുള്ളത് ബാലിയിലെ ഗുനുങ് കാവി സെബതു ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ്. ഇവിടുത്തെ വിശുദ്ധ ജലത്തിൽ ഇറങ്ങി നിൽക്കുന്ന അമലയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.


ചിത്രങ്ങൾക്കൊപ്പം വലിയൊരു കുറിപ്പ് കൂടി താരം കുറിച്ചിട്ടുണ്ട് ; ജലത്തിൻറെ ശക്തി എനിക്ക് മാറ്റാൻ കഴിയാത്തത് സ്വീകരിക്കാനായി നൽകൂ , തീയുടെ ശക്തി ഊർജ്ജത്തിനും ധൈര്യത്തിനും ഒപ്പം എനിക്ക് കഴിയുന്ന കാര്യങ്ങൾ മാറ്റാനും , വ്യത്യാസം തിരിച്ചറിയാനായി വായുവിന്റെ ശക്തിയും , ഭൂമിയുടെ ശക്തി എൻറെ പാത അറിയാനും നടക്കാനുമുള്ള ശക്തിക്കായി നൽകു ; അനുഗ്രഹിക്കൂ … എന്നാണ് താരം ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.

താമര എന്ന മലയാള ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അമല എന്ന് മലയാളം, തമിഴ് , തെലുങ്കു , കന്നട ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്നെ ശോഭിച്ചു നിൽക്കുകയാണ്. ഹിന്ദിയിലേക്കും താരം ചുവടു വച്ചിട്ടുണ്ട്. അമലയുടേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ക്രിസ്റ്റഫർ ആയിരുന്നു. ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ താരത്തിന് ഇപ്പോൾ നിരവധി മലയാള സിനിമകളാണുള്ളത്. പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം, ദ്വിജ എന്നിവയാണ് താരത്തിന്റെ പുതിയ മലയാള സിനിമകൾ .