പുഴയ്യിൽ കുളിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി അമല പോൾ..

യാത്രകളോട് ഏറെ പ്രിയമുള്ളവരാണ് സൗത്ത് ഇന്ത്യയിലെ നടിമാർ , പ്രത്യേകിച്ച് നടി അമല പോൾ . തന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുന്ന വേളയിൽ യാത്രകൾ ചെയ്യാനാണ് അമല ഏറെ ഇഷ്ടപ്പെടുന്നത്. പല സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്ന അമല അവിടെ താമസിച്ച് പ്രകൃതി ഭംഗിയും അവിടുത്തെ പ്രത്യേകതകളും ആസ്വദിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങാറുള്ളൂ. തന്റെ പുതിയ അനുഭവങ്ങളും യാത്ര വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ നിമിഷ നേരങ്ങൾകകം വൈറലായി മാറുകയും ചെയ്യാറുണ്ട്.

അമല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോവയിൽ നിന്നാണ് അമല ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന അമലയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്. മിക്കപ്പോഴും ഹോട്ട് ലുക്കിൽ തന്നെയാണ് അമലയെ കാണാറുള്ളത്. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിൽ എല്ലാം വേഷമിടുന്നത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് അമലയ്ക്ക് ഉള്ളത്.

ആലുവ സ്വദേശിനിയായ അമല അഭിനയ ജീവിതം ആരംഭിക്കുന്നത് 2009 ൽ ആണ്. ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് കരിയർ തുടങ്ങിയ താരം 2010 ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടേയും പ്രിയ താരമായി അമല മാറി. മലയാളം, തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളിൽ സജീവമായ അമല കന്നഡയിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബ്ലെസ്സിയുടെ ആടുജീവിതം ആണ് ഇനി റിലീസ് ചെയ്യാനുള്ള അമലയുടെ ചിത്രം.

Scroll to Top