സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..

മലയാള സിനിമയിലെ യുവനായികമാരിൽ തെന്നിന്ത്യ ഒട്ടാകെ ഏറെ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഇന്ന് ഐശ്വര്യ . തൻറെ എംബിബിഎസ് പഠനകാലത്താണ് ഐശ്വര്യ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തുടർന്ന് സിനിമയിലേക്ക് ചുവപ്പിക്കുന്നതും. 2017 പുറത്തിറങ്ങിയ നിവിൻപോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നതിലൂടെയാണ് നായികയായി ഐശ്വര്യ രംഗപ്രവേശനം ചെയ്യുന്നത്.എന്നാൽ ഈ ചിത്രം താരത്തിന് വേണ്ടത്ര ശ്രദ്ധ നേടി കൊടുത്തില്ല എന്ന് വേണം പറയാൻ . എന്നാൽ അതേ വർഷം തന്നെ പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രമായ മായാനദി താരത്തിന് മികച്ച സ്വീകാര്യതയാണ് നൽകിയത്. ഇത് ഐശ്വര്യയുടെ കരിയറിൽ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ശേഷം മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച ഐശ്വര്യ ഒട്ടേറെ ആരാധകരെയും ലഭിച്ചു. തുടർന്നങ്ങോട്ട് നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്കൊപ്പം നായികയായി ഐശ്വര്യ ശോഭിച്ചു.2017 മുതൽ കരിയർ ആരംഭിച്ച ഐശ്വര്യ 2019 ലാണ് അന്യഭാഷ ചിത്രങ്ങളിലേക്ക് ചുവടുവെക്കുന്നത്. ഏഴോളം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രത്തിലും ഇതിനോടകം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയൻ സെൽവനിലും താരം വേഷമിട്ടിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ക്രിസ്റ്റഫർ ആണ് ഐശ്വര്യയുടെ പുറത്തിറങ്ങിയ അവസാന ചിത്രം . പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗവും ദുൽഖർ സൽമാന് ഒപ്പമുള്ള കിംഗ് ഓഫ് കൊത്തയും ആണ് ഇനി റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങൾ .എത്രയേറെ സിനിമ തിരക്കുകളിൽ ആണെങ്കിലും മോഡലിങ്ങിലും ഐശ്വര്യ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പലപ്പോഴും ഐശ്വര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹെവി വർക്ക് ലെഹങ്ക ധരിച്ച് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജേഡ് ബ്രാൻഡിന്റേതാണ് താരം ധരിച്ചിരിക്കുന്ന വേഷം. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് ആമി പട്ടേൽ ആണ് . താരത്തിന്റെ ഹെയർ സ്റ്റൈലി മേക്കപ്പും നിർവഹിച്ചിട്ടുള്ളത് ധന്യ രാഘവൻ ആണ് . ഐശ്വര്യയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത് കിരൺ ആണ് . പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനായി എത്തിയ താരത്തിന്റെ ലുക്കാണിത്.

Scroll to Top