ചുവപ്പിൽ ഗ്ലാമറസായി നടി ഐശ്വര്യ ലക്ഷ്മീ…!

തെന്നിന്ത്യയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നായിക താരമാണ്. എംബിബിഎസ് പഠനകാലത്ത് മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച ഐശ്വര്യ പിന്നീട് അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുകയായിരുന്നു. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധ ഐശ്വര്യ നേടി കൊടുത്തില്ല എങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ മായാനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം നേടുവാനും അതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഐശ്വര്യയ്ക്ക് സാധിച്ചു.



പിന്നീട് മലയാളത്തിലെ ഒരു ഭാഗ്യ താരമായി ഐശ്വര്യ ശോഭിക്കുകയായിരുന്നു . മലയാള സിനിമയിലെ ഒട്ടുമിക്ക യുവ നായകന്മാർക്കൊപ്പവും നായികയായി താരം തിളങ്ങി. 2019 തമിഴിലും 2022 തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഗാർഗി എന്ന തമിഴ് ചിത്രം നിർമ്മിച്ചുകൊണ്ട് നിർമ്മാണ രംഗത്തേക്ക് രംഗപ്രവേശനം ചെയ്തു. മണി രത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം പൊന്നിയിൻ സെൽവനിലും ഒരു പ്രധാന വേഷം ഐശ്വര്യ കൈകാര്യം ചെയ്തു. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗവും കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രവും ആണ് ഐശ്വര്യയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ വേഷമിട്ട ക്രിസ്റ്റഫർ ആയിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം .



ഇത്രയേറെ സിനിമകളുടെ തിരക്കുകളിൽ ആണെങ്കിലും മോഡലിംഗ് രംഗത്തും തിളങ്ങുവാൻ ഐശ്വര്യ ശ്രദ്ധിക്കാറുണ്ട്. താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടം നേടാറുള്ളത്. ഇപ്പോഴിതാ ഐശ്വര്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ് കളർ സ്റ്റൈലിഷ് ഔട്ട്‌ഫിറ്റിൽ ക്യാമറസ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെയർ സ്റ്റൈലിംഗ് മേക്കപ്പ് നിർവഹിച്ചിട്ടുള്ളത് ധന്യ രാഘവൻ ആണ് . നിരവധി ആരാധകരാണ് ഐശ്വര്യയുടെ ഈ സ്റ്റൈലൻ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top