ഗ്രീൻ അനാർക്കലിയിൽ അതീവ സുന്ദരിയി ഐശ്വര്യ ലക്ഷ്മി..

തൻറെ അഭിനയ മികവ് കൊണ്ട് ഇന്ന് തെന്നിന്ത്യയിലെ ഒരു മുൻനിര താരമായി മാറിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. 2017 മുതൽക്ക് സിനിമകളിൽ സജീവമായി ഐശ്വര്യ ഈ ചെറിയ കാലയളവ് കൊണ്ടു തന്നെ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഐശ്വര്യ ലക്ഷ്മി പിന്നീട് തമിഴിലും തെലുങ്കിലും തൻറെ സാന്നിധ്യം അറിയിച്ചു. അഭിനയത്തിന് പുറമേ നിർമാണ രംഗത്തേക്ക് താരം ചുവട് വച്ചു. മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം പൊന്നിയിൻ സെൽവനിൻ ഒരു ശ്രദ്ധേയ വേഷം ഐശ്വര്യ കൈകാര്യം ചെയ്തിരുന്നു. താരത്തിന്റെ കരിയറിലെ ഉയർച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്. തമിഴ് വമ്പൻ താരങ്ങൾക്കൊപ്പം ആണ് ഐശ്വര്യ ഈ ചിത്രത്തിൽ അഭിനയിച്ചത്.പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ പൂങ്കുഴലി എന്ന സമുദ്രകുമാരിയുടെ റോളാണ് ഐശ്വര്യ നിർവഹിച്ചത്. ഏപ്രിൽ 28ന് ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് നിരവധി പോസ്റ്റുകൾ ഐശ്വര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. പൂങ്കുഴലി എന്ന കഥാപാത്രത്തിന്റെ മേക്കിങ് വീഡിയോ എല്ലാം വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ ഐശ്വര്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ പ്രസ്സ് മീറ്റിന് ഒരുങ്ങിയ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലൈറ്റ് ഗ്രീൻ അനാർക്കലി ധരിച്ച് അതീവ സുന്ദരിയാണ് ഐശ്വര്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസ്സ് ഡേ ചെന്നൈ എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഐശ്വര്യ ധരിച്ചിരിക്കുന്നത് ദേവ്നാഗ്രി ബ്രാൻഡിന്റെ കോസ്റ്റ്യൂം ആണ് . എമി പട്ടേലാണ് സ്റ്റൈലിങ് നിർവഹിച്ചിരിക്കുന്നത്. ഐശ്വര്യയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് കിരൺ ആണ് . നിരവധി ആരാധകരാണ് ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

Scroll to Top