സാരിയിൽ സുന്ദരിയായി പ്രിയ നടി ഐശ്വര്യ ലക്ഷ്മീ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പഠനകാലത്ത് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞ് ഐശ്വര്യ പിന്നീട് മലയാള സിനിമയിലേക്ക് എത്തിപ്പെടുകയും ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ സൂപ്പർതാരമായി മാറുകയും ചെയ്തു. 2014 കാലഘട്ടത്തിലാണ് ഐശ്വര്യ മോഡലിംഗിൽ ശ്രദ്ധ ചെലുത്തുന്നത്. വനിത ഉൾപ്പെടെയുള്ള പല മാഗസീനുകളുടേയും കവർപേജിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പരസ്യ ചിത്രങ്ങളിൽ മോഡൽ ആയും വേഷമിട്ടു.

മോഡലിങ്ങിൽ സജീവമായി തുടരുന്ന കാലത്താണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലേക്ക് താരത്തെ കാസ്റ്റ് ചെയ്യുന്നത് . തുടർന്ന് ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി താരം അഭിനയിച്ചു. പിന്നീട് വേഷമിട്ടത് ആഷിക അബുവിന്റെ മായാനദി എന്ന റൊമാൻറിക് ത്രില്ലർ ചിത്രത്തിലായിരുന്നു. ഇതിലെ ഐശ്വര്യയുടെ കഥാപാത്രത്തിന് പ്രത്യേക പ്രശംസ ലഭിക്കുകയും താരത്തിന്റെ കരിയറിൽ ഈ ചിത്രം ഒരു വഴിത്തിരിവായി മാറുകയും ചെയ്തു.

തൊട്ടടുത്ത വർഷങ്ങളിലായി വരുത്തൻ , വിജയ് സൂപ്പറും പൗർണമിയും, അർജൻറീന ഫാൻസ് കാർട്ടൂർ കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ വമ്പൻ യുവ താരനിരയ്ക്കൊപ്പം നായികയായി കൊണ്ട് ഐശ്വര്യ ലക്ഷ്മി ശോഭിച്ചു . 2019 ൽ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം മണി രത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഉൾപ്പെടെ ഏഴോളം തമിഴ് ചിത്രങ്ങളിൽ വേഷമിട്ടു. തെലുങ്കിലും രണ്ടു ചിത്രങ്ങളിൽ താരം അഭിനയിച്ചു. കിംഗ് ഓഫ് കൊത്ത, പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം എന്നിവയാണ് ഐശ്വര്യയുടെ പുതിയ സിനിമകൾ . മലയാളത്തിൽ അവസാനമായി റിലീസ് ചെയ്തത് മമ്മൂട്ടിയോടൊപ്പം ഉള്ള ക്രിസ്റ്റഫർ ആണ് .

സിനിമയിൽ എത്രയേറെ തിരക്കിലാണെങ്കിലും താരം തന്റെ മോഡലിങ്ങിനോടുള്ള പ്രിയം കൈവിട്ടിട്ടില്ല. ഇപ്പോഴും നിരവധി മോഡൽ ഫോട്ടോഷോട്ടുകൾ ആണ് ഐശ്വര്യ നടത്താറുള്ളത്. താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച പുത്തൻ ഫോട്ടോഷോട്ടുകൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . സാരിയിൽ അതി സുന്ദരിയായാണ് ഇത്തവണ ഐശ്വര്യ എത്തിയിട്ടുള്ളത്. അർച്ചന റാവു ബ്രാന്റിന്റെതാണ് ഔട്ട്ഫിറ്റ് . സ്റ്റൈലിംഗ് നിർവഹിച്ചത് സ്മിജി ആണ്. ഷാഫി ഷക്കീറാണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top